ലണ്ടന്‍: ഇന്ത്യന്‍ വംശജയായ മൊഹീന്ദര്‍ കെ മിഥ ലണ്ടനിലെ പ്രാദേശിക കൗണ്‍സിലില്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ യാഥാര്‍ഥ്യമായത് ദലിത് ജനത യുടെ സ്വപ്നം.
ദലിത് വിഭാഗത്തില്‍ നിന്നും ആദ്യമായി മേയര്‍ സ്ഥാനത്തെത്തുന്ന വനിതയാണ് മിഥ. മിഥയുടെ തെരഞ്ഞെടുപ്പ് ബ്രിട്ടനിലെ ദലിത് സമൂഹം ആഘോഷമാക്കുകയാണ്.
‘ബ്രിട്ടനിലെ ആദ്യ ദലിത് വനിത മേയര്‍, ഞങ്ങള്‍ക്കിത് അഭിമാന നിമിഷം’- ബ്രിട്ടനില്‍ ദലിത് അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ (ഫെഡറേഷന്‍ ഓഫ് അബേദ്കറൈറ്റ് ആന്‍ഡ് ബുദ്ധിസ്റ്റ് ഓര്‍ഗനൈസേഷന്‍ ) ചെയര്‍മാന്‍ സന്തോഷ് ദാസ് പറഞ്ഞു.
പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിങ് കൗണ്‍സിലിലേക്ക് 2022-2023 കാലയളവിലേക്കാണ് മിഥ മേയറായി തെരഞ്ഞടുക്കപ്പെട്ടത്