Sunday, May 18, 2025

HomeWorldEuropeലണ്ടനില്‍ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

ലണ്ടനില്‍ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

spot_img
spot_img

ലണ്ടന്‍ : ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) ആണ് വിട പറഞ്ഞത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

പാരാമെഡിക്‌സ് സംഘമെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവേ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശിയായ ലൂര്‍ദ്ദ് മേരി റെയ്മണ്ട് ആണ് ഭാര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നിരവധി വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്. ശ്രുതി, ശ്രേയസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments