ലണ്ടന്‍: നിലവില്‍ ലണ്ടന്‍ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി.
നീരവ് മോദിയെ ലണ്ടനില്‍ നിന്ന് മുംബൈയിലെ ആര്‍തര്‍ റോഡിലെ ജയിലിലേക്ക് കൊണ്ടുവരുന്നതില്‍ ചില തടസങ്ങള്‍ കൂടിയുണ്ടെന്നാണ് വിവരം.
ഹൈക്കോടതി വിധിക്കെതിരെ 14 ദിവസത്തിനകം നീരവ് മോദിക്ക് യുകെയിലെ സുപ്രീം കോടതിയെ സമീപിക്കാം. എന്നാല്‍, കേസില്‍ പൊതുപ്രാധാന്യമുള്ള ഒരു നിയമവശം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി അംഗീകരിച്ചാല്‍ മാത്രമേ നീരവിന് ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയൂ.
2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായത്. 11,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയെ 2019 ഡിസംബറില്‍ പ്രത്യേക കോടതി സാമ്ബത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.