ലണ്ടന്‍: പാര്‍ലമെന്റിലെ ക്രോസ്-പാര്‍ട്ടി ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച വിദേശ യാത്രകളിലെ എംപിമാരുടെ മോശം പെരുമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക് .വിദേശ പര്യടനങ്ങള്‍ക്കിടെ മറ്റ് സ്ത്രീകളുമായി സെക്സിലേർപ്പെടുന്നതും മദ്യപിക്കുന്നതും ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
‘ഔദ്യോഗിക യാത്രകള്‍ക്കിടെ പാര്‍ലമെന്റ് എംപിമാര്‍ മദ്യപിക്കുന്നതും അന്യസ്ത്രീകളുമായി സെക്സിലേർപ്പെടുന്നതും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് എന്നെ വളരെ ആശങ്കപ്പെടുത്തുന്നു’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവും വ്യക്തമാക്കി.’പാര്‍ലമെന്റ് അംഗങ്ങളുടെ യാത്രകള്‍ നിയന്ത്രിക്കുന്നത് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ്