കുവൈറ്റ് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് അനലിസ്റ്റ് ഡോ. പ്രശാന്തി ദാമോദരന്‍ (46) നാട്ടില്‍ അന്തരിച്ചു. കൊല്ലം ശാസ്താംകോട്ടയ്ക്ക് സമീപം വിളന്തറ സ്വദേശിനിയാണ്. നാല് വര്‍ഷമായി അര്‍ബുദ രോഗ ചികത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനാല്‍ തുടര്‍ ചികിത്സ നാട്ടില്‍ നടത്തി വരുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം.
ഭര്‍ത്താവ് സന്തോഷ് (സേഫ്റ്റി ഓഫിസര്‍, കുവൈത്ത്) മകള്‍ ഭൂമിക സന്തോഷ് (പ്ലസ് ടു വിദ്യാര്‍ഥിനി, ഐസിഎസ്‌കെ-സാല്‍മിയ). പ്രശാന്തി കുവൈത്തിലെ കല-സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. കുവൈത്തിലെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് വിളന്തറയിലുള്ള പടിഞ്ഞാറെ കല്ലട പോറ്റി മഠം വീട്ടില്‍.