ദുബൈ: പാസ്‌പോര്‍ട്ടില്‍ താമസ വിസ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് ഒഴിവാക്കുന്ന സംവിധാനം യുഎഇയില്‍ പ്രാബല്യത്തിലായി.
വിസ എടുക്കുന്നവരുടെ എമിറേറ്റ്‌സ് ഐഡിയിലായിരിക്കും ഇനി മുതല്‍ വിസ വിവരങ്ങള്‍ രേഖപ്പെടുത്തുക.
ഇനി മുതല്‍ വിസയ്ക്കും എമിറേറ്റ്‌സ് ഐഡിക്കും വേണ്ടി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരു ആപ്ലിക്കേഷനില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാന്‍ കഴിയും.
വിദേശത്ത് നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ വിമാന കമ്ബനികള്‍ക്ക് പാസ്‌പോര്‍ട്ട് നമ്ബറും എമിറേറ്റ്‌സ് ഐഡിയും പരിശോധിച്ചാല്‍ യാത്രക്കാരന്റെ വിസ വിവരങ്ങള്‍ ലഭ്യമാകും.