Thursday, December 26, 2024

HomeWorldMiddle Eastയു.എ.ഇയുടെ ഭക്ഷണ വിതരണ പദ്ധതിയിലേക്ക്​ ഡോ. ആസാദ് മൂപ്പന്‍ രണ്ട്​ കോടി രൂപ നല്‍കും

യു.എ.ഇയുടെ ഭക്ഷണ വിതരണ പദ്ധതിയിലേക്ക്​ ഡോ. ആസാദ് മൂപ്പന്‍ രണ്ട്​ കോടി രൂപ നല്‍കും

spot_img
spot_img

ദുബൈ: അര്‍ഹതപ്പെട്ടവരിലേക്ക്​ ഭക്ഷണം എത്തിക്കാന്‍ യു.എ.ഇ ഭരണകൂടം നടപ്പാക്കുന്ന വണ്‍ ബില്യണ്‍ മീല്‍സ്​ പദ്ധതിയിലേക്ക്​ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.

ആസാദ് മൂപ്പന്‍ ഒരു ദശലക്ഷം ദിര്‍ഹം (രണ്ട്​ കോടി രൂപ) സംഭാവന നല്‍കും.

50 രാജ്യങ്ങളിലെ ദരിദ്രര്‍ക്കും പോഷകാഹാരക്കുറവ് നേരിടുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം ആരംഭിച്ച പദ്ധതിയാണിത്​. ശൈഖ്​ മുഹമ്മദ് ബിന്‍ റാഷിദിന്‍റെ ദീര്‍ഘദര്‍ശനമുള്ള നേതൃത്വവും സഹായമാവശ്യമുള്ളവരുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങളും ഏറെ പ്രചോദനമേകുന്നതാണെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments