ദുബായ്; പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് കെനിയന്‍ സ്വദേശി അന്ന ഖബാലെ ദുബക്ക്.
കെനിയന്‍ ഗ്രാമങ്ങളിലെ ആതുര ശുശ്രുഷാ രംഗത്തെ മാലാഖയാണ് അന്ന ഖബാലെ ദുബ. ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ജേതാവിന് അവാര്‍ഡ് കൈമാറി. 250,000 യു.എസ്. ഡോളറാണ് സമ്മാനത്തുക.
ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അവധ് സെഗായര്‍ അല്‍ കെത്ബി, മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിന്റെ വൈസ് ചാന്‍സലര്‍ ഡോ. അമര്‍ ഷെരീഫ്, മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വിഐപികള്‍, യുഎഇയിലെയും വിദേശത്തെയും പ്രശസ്ത വ്യക്തികള്‍ എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരില്‍ നിന്നുമാണ് പത്തു പേരെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
കെനിയയില്‍ നിന്നുള്ള ദിദ ജിര്‍മ ബുള്ളെ, യു.കെ യില്‍ നിന്നുള്ള ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ, ജൂലിയ ഡൊറോത്തി ഡൗണിംഗ്, യു. എ. ഇ യില്‍ നിന്നുള്ള ജാസ്മിന്‍ മുഹമ്മദ് ഷറഫ്, ഇന്ത്യയില്‍ നിന്നുള്ള മഞ്ജു ദണ്ഡപാണി, മലയാളി കൂടിയായ ലിന്‍സി പടിക്കാല ജോസഫ്, ഓസ്ട്രേലിയയില്‍ നിന്നുള്ള മാത്യു ജെയിംസ് ബോള്‍, അമേരിക്കയില്‍ നിന്നുള്ള റേച്ചല്‍ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനിയും എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മറ്റു ഒന്‍പതു പേര്‍.
കെനിയയിലെ തന്റെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യത്തെ ബിരുദധാരിയാണ് അന്ന ഖബാലെ ദുബ.