Saturday, September 7, 2024

HomeWorldMiddle Eastസൗദിയിലെ ആദ്യ 'നിശബ്ദ' വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം

സൗദിയിലെ ആദ്യ ‘നിശബ്ദ’ വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം

spot_img
spot_img

സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി മാറാൻ ഒരുങ്ങി അബഹ അന്താരാഷ്ട്ര വിമാനത്താവളം. ബോർഡിങ്‌ സമയത്തെക്കുറിച്ചും മറ്റുമുള്ള അനൗൺസ്മെന്റുകളിലൂടെ യാത്രക്കാർക്ക് നൽകുന്ന സമ്മർദ്ദം ഒഴിവാക്കി യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കം. അതിനാൽ ഇനി മുതൽ വിമാനം പുറപ്പെടുന്നതുമായി ബന്ധപ്പെട്ടോ യാത്രക്കാർ വിമാനത്തിൽ എത്താത്തത് സംബന്ധിച്ചോ ഉള്ള അനൗണ്‍സ്‌മെന്റുകൾ ഇവിടെ കേൾക്കില്ല.

ഷാങ്ഹായ്, സൂറിക്, ദുബായ്, ആംസ്റ്റർഡാം, ലണ്ടൻ സിറ്റി എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇതിനോടകം ഈ രീതി നടപ്പാക്കിട്ടുണ്ടെന്ന് അബഹ ഇൻ്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ജനറൽ എഞ്ചിനീയർ അഹമ്മദ് ബിൻ മൊഈദ് അൽ ഖഹ്താനി പറഞ്ഞു. കൂടാതെ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും ബോർഡിംഗ് ഗേറ്റിലും യാത്രക്കാർക്ക് വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കും. ബഹുഭാഷാ ബോർഡുകളും ഇലക്ട്രോണിക് നോട്ടീസുകളും ഉൾപ്പെടെ നിശബ്ദ വിമാനത്താവളം എന്ന ആശയം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിക്കുമെന്നും അൽ ഖഹ്താനി വ്യക്തമാക്കി.

ഇനി വിമാനം റദ്ദാക്കുകയോ യാത്രക്കാർക്ക് അടിയന്തര അറിയിപ്പുകൾ നൽകുകയോ ചെയ്യേണ്ട സാഹചര്യത്തിൽ വോയ്‌സ് കോൾ സംവിധാനം വരും മാസങ്ങളിൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹബ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ നിശബ്ദ പ്രവർത്തനത്തിന് യാത്രക്കാരുടെ സഹകരണം കൂടി ആവശ്യമായതിനാൽ എയർലൈനുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കാനും അൽ-ഖഹ്താനി അധികൃതരോട് ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments