Saturday, September 7, 2024

HomeWorldMiddle Eastമോസ്കുകളിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന ഫത്വ പുറപ്പെടുവിച്ച് കുവൈറ്റ്

മോസ്കുകളിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന ഫത്വ പുറപ്പെടുവിച്ച് കുവൈറ്റ്

spot_img
spot_img

മോസ്കുകൾക്ക് സമീപമുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ഫത്വ പുറപ്പെടുവിച്ച് കുവൈറ്റ്. മോസ്കുകൾക്കു സമീപം ബാങ്കുകളും കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് നടത്തുന്നതിനും നിരോധനമേര്‍പ്പെടുത്തുന്നതാണ്. ആരാധാലയങ്ങളുടെ പരിസരം വാണിജ്യവല്‍ക്കരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

പള്ളികളുടെ പരിസരത്ത് പരസ്യ ബോര്‍ഡുകള്‍ വെച്ചുള്ള സ്റ്റാളുകള്‍ നിര്‍മ്മിച്ച് വിശ്വാസികള്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കിവരുന്ന ബിസിനസുകാരെയും ഉത്തരവ് ബാധിക്കും. ‘‘പള്ളികള്‍ ആരാധനയ്ക്കുള്ള സ്ഥലങ്ങളാണ്. വാണിജ്യ കേന്ദ്രങ്ങളല്ല. പരസ്യം, മറ്റ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് പള്ളിയും പരിസരവും മുക്തമായിരിക്കണം എന്നതാണ് ഫത്വയുടെ ലക്ഷ്യം,’’ അധികൃതര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments