ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് 10 പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 18 യാത്രക്കാരുമായി സഞ്ചരിച്ച നിയന്ത്രണം തെറ്റി താഴ്വാരത്തേക്ക് മറിഞ്ഞ് നദിയിലേക്ക് വീഴുകയായിരുന്നു.
7 പേരെ രക്ഷപെടുത്തിയതായാണ് വിവരം. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസും ദുരന്ത നിവാരണ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
10 people missing after bus falls into Alaknanda river in Rudraprayag, Uttarakhand