അപകടകാരിയായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയ 2 ചൈനീസ് ഗവേഷകർ അറസ്റ്റിൽ; ലക്ഷ്യം വിളനാശവും ഭക്ഷ്യ ക്ഷാമവും

ന്യൂയോർക്ക്: അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു.

ചൈനയിലെ സർവകലാശാലയിൽ ഗവേഷകനായ സുയോങ് ലിയു(34) ഇയാളുടെ പെൺസുഹൃത്തും യുഎസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാൻ(33) എന്നിവരാണ് പിടിയിലായത്. രണ്ട് ചൈനീസ് ഗവേഷകർ അറസ്റ്റിലായവിവരം എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കാർഷികവിളകൾക്ക് വൻ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങൾക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്നാണ് എഫ്ബിഐ പറയുന്നത്. ‘ഫുസാറിയം ഗ്രാമിനിയേറം’ എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് വിമാനമാർഗം യുഎസിലേക്കെത്തിച്ചത്.

കാർഷികവിളകൾക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാർഷികതീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.

2 Chinese researchers arrested for smuggling dangerous fungus to US; Aimed at crop failure and food shortage

Share Email
LATEST
More Articles
Top