രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ ആർഎസ് എസ് പരിപാടിയിലെ ചിത്രമെന്ന്: ബഹിഷ്‌കരിച്ച് കൃഷിമന്ത്രി

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ ആർഎസ് എസ് പരിപാടിയിലെ ചിത്രമെന്ന്: ബഹിഷ്‌കരിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്ഭവനില്‍ നടത്തിയ പരിപാടിയില്‍ ആര്‍എസ്എസ് പരിപാടിയില്‍ ഉപയോഗിക്കുന്ന ചിത്രം ഉപയോഗിച്ചുവെന്ന് ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ  പരിസ്ഥിതി ദിനപരിപാടിയിലാണ് ഇത്തരത്തിലൊരു ചിത്രം വച്ചത്.  

ചിത്രം മാറ്റാന്‍ പരിപാടിയില്‍ പങ്കുടുക്കാനെത്തിയ കൃഷി മന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടിട്ടും ഗവര്‍ണറോ രാജ്ഭവനോ തകയാറായില്ല. ഇതേ തുടര്‍ന്ന് പരിപാടി ബഹിഷ്‌കരിച്ച് കൃഷി മന്ത്രി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടി രാജ്ഭവനില്‍ നടത്തിയത് എന്തിനാണെന്ന ചോദ്യവും ഉയരുന്നു.  സാധാരണയായി ആര്‍എസ്എസ് വേദികളില്‍ ഉപയോഗിക്കുന്ന ഭാരത് മാതാവിന്റെ ചിത്രമാണ് ഈ പരിപാടിയില്‍ വെച്ചതെന്ന ആരോപണമാണ് മന്ത്രിയും സിപിഐ നേതാക്കളും മുന്നോട്ടു വെച്ചത്.  ചിത്രത്തിനു മുന്നില്‍ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചനയും നടത്തുന്ന വീഡിയോകള്‍ പുറത്തുവന്നു.

രാജ്ഭവനിലെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ അടിയന്തിരമായി  സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പരിസ്ഥിതി ദിനാഗോഷ പരിപാടി സംഘടിപ്പിച്ചു. ആഴ്ച്ചകള്‍ക്ക് മുമ്പ് ആര്‍എസ്എസ് നേതാവിനെ വിളിച്ച് രാജ്ഭവനില്‍ പ്രബാഷണം നടത്തിയ സംഭവത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവാദം

Share Email
Top