അഹമ്മദാബാദ് വിമാന അപകടം: സിഗ്നല്‍ നഷ്ടമായത് 625 അടി ഉയരത്തില്‍ വെച്ച്, അപകടത്തില്‍പ്പെട്ടത് ബോയിംഗ് 787 വിമാനം

അഹമ്മദാബാദ് വിമാന അപകടം: സിഗ്നല്‍ നഷ്ടമായത് 625 അടി ഉയരത്തില്‍ വെച്ച്, അപകടത്തില്‍പ്പെട്ടത് ബോയിംഗ് 787  വിമാനം

അഹമ്മദാബാദ്: നാടിനെ നടുക്കിക്കൊണ്ട് അഹമ്മദാബാദദിന് സമീപം ഉണ്ടായ വിമാനാപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി.
വിമാത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. പറന്നുയര്‍ന്ന് ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത് 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.


 മേഘാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റ്#നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242  യാത്രക്കാരുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. . ദീര്‍ഘദൂര യാത്രയ്ക്കായി വിമാനത്തില്‍ വലിയ അളവില്‍ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ റിപ്പോര്‍ട്ട് ചെയ്തു.

ബോയിംഗില്‍ നിന്നുള്ള സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഔപചാരിക അന്വേഷണം ആരംഭിച്ചു.

ahmedabad-plane-crash

Share Email
Top