ഡല്‍ഹി-വിയന്ന ഉള്‍പ്പെടെ എയര്‍ ഇന്ത്യ ഏഴ് അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി

ഡല്‍ഹി-വിയന്ന ഉള്‍പ്പെടെ എയര്‍ ഇന്ത്യ ഏഴ് അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഏഴ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. റദ്ദാക്കപ്പെട്ട ഏഴില്‍ ആറു വിമാനങ്ങള്‍ ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡലുകളായിരുന്നു. അഹമ്മദാബാദില്‍ കഴിഞ്ഞ ആഴ്ച്ച അപകടത്തില്‍ പെട്ടത് ഡ്രീം ലൈനര്‍ മോഡല്‍ വിമാനമായിരുന്നു. ഡല്‍ഹി പാരീസ് വിമാനത്തിന് പറക്കലിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തുകയായിരുന്നു.

അഹമ്മദാബാദ്-ലണ്ടന്‍ സെക്ടറില്‍ സര്‍വീസ് നടത്താന്‍ വിമാനമില്ലാത്തതിനാലാണ് ഇന്നത്തെ സര്‍വീസ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. മറ്റു സര്‍വീസുകള്‍ ഒഴിവാക്കിയതിന് കാരണമെന്തെന്നു എയര്‍ ഇന്ത്യ വിശദീകരണം നല്കിയിട്ടില്ല. ജൂണ്‍ 12-നു നടന്ന അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം, പ്രത്യേകിച്ച് ബോയിംഗ് 787 ഡ്രീംലൈനര്‍ ഫ്‌ളൈറ്റുകള്‍ എയര്‍ ഇന്ത്യ കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടപ്പാക്കുന്നതോടെയാണ്് ഇപ്പോഴത്തെ പല റദ്ദാക്കലുകള്‍ക്കും കാരണമാകുന്നതെന്നാണ് സൂചന. ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വര്‍ധിച്ചുവരുന്ന സാങ്കേതിക പ്രശ്‌നങ്ങളും അഹമ്മദാബാദ് വിമാന അപകടവും ഉണ്ടായ പശ്ചാത്തലത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരെ അടിയന്തരമായി യോഗത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.ഇന്നു റദ്ദാക്കിയ പ്രധാന വിമാനങ്ങള്‍:

എഐ 915 ഡല്‍ഹി -ദുബൈ 7878 എഐ153 ഡല്‍ഹി – വിയന്ന 7878

എഐ 143 ഡല്‍ഹി- പാരീസ് 7878

എഐ 159 അഹമ്മദാബാദ് -ലണ്ടന്‍ 7878

എഐ 170 ലണ്ടന്‍-അമൃത്സര്‍ 7878

എഐ 133 ബെംഗളൂരു – ലണ്ടന്‍ 7878

എഐ 179 മുംബൈ – സാന്‍ഫ്രാന്‍സിസ്‌കോ 777

Air India cancels seven international flights today; Delhi-Vienna flight among cancellations

Share Email
Top