മലപ്പുറം: ഒരു പതിറ്റാണ്ടിനു ശേഷം നിലമ്പൂരില്‍ വീണ്ടും ആര്യാടന്‍ യുഗം. 10000 ലധികം വോട്ടുകള്‍ക്കാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയമുറപ്പിച്ചത്. 19 റൗണ്ടിലും ഒരിക്കല്‍പോലും പിന്നില്‍ പോവാത്ത മുന്നേറ്റത്തോടെയാണ് ആര്യാടന്‍ നിലമ്പൂര്‍ കൈപ്പിടില്‍ ഒതുക്കിയത്. ആദ്യ റൗണ്ടില്‍ 500 വോട്ടിന്റെ ലീഡില്‍ തുടങ്ങിയ ആര്യാടന് പിന്നീട് ഒരിക്കല്‍പ്പോലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
പാതി വോട്ട എണ്ണിക്കഴിഞ്ഞ പ്പോള്‍ ലീഡ് 7000 പിന്നിട്ട് ആര്യാടന്‍ ഷൗക്കത്ത് എല്ലാ റൗണ്ടിലും വ്യക്മായ മുന്നേറ്റം നടത്തി. യനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 11-ാം റൗണ്ട് കടന്നതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 6900 കടന്നു. എല്‍ഡിഎഫ് സ്ഥാന്‍ഥി എം. സ്വരാജിന്റെ സ്വന്തം പഞ്ചായത്തയാ പോത്തുകല്ലിലും യുഡിഎഫിനാണ് ലീഡ്. 11 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 7216 വോട്ടിന്റെ ലീഡാണുള്ളത്. 18-ാം റൗണ്ട് പിന്നിട്ടപ്പോഴാണ് 10000 ലീഡ് കടന്നത്.263 ബൂത്തുകളിലായി 1.74 ലക്ഷം പേരാണ് വോട്ട് ചെയ്ത്. വോട്ടര്‍മാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. 2026 നിയമസബാ തെരഞ്ഞെടുപ്പിന്റെ സെമീഫൈനല്‍ ആണ് ഈ ഉപതെരഞ്ഞെടുപ്പ്
Aryan Era again in Nilambur: Lead exceeds 11000













