ബഹിരാകാശയാത്രയിൽ ഇന്ത്യൻ വിഭവങ്ങളും ശുഭാംശു ശുക്ല കൊണ്ടുപോകും; യാത്ര ജൂൺ 10 ന്

ബഹിരാകാശയാത്രയിൽ ഇന്ത്യൻ വിഭവങ്ങളും ശുഭാംശു ശുക്ല കൊണ്ടുപോകും; യാത്ര ജൂൺ 10 ന്

ന്യൂയോർക്ക്: ജൂൺ 10 ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പോകാനൊരുങ്ങുകയാണ് ഇന്ത്യൻ പൗരൻ ശുഭാംശു ശുക്ല. ബഹിരാകാശയാത്രയിൽ ഇന്ത്യയിൽനിന്നുള്ള ചില ഭക്ഷണങ്ങൾ അദ്ദേഹം കൊണ്ടുപോകുമെന്നാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ) പുറത്തുവിട്ട വിവരം. ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തേയും പാചകപൈതൃകത്തേയും പ്രതിനിധാനം ചെയ്യാനാണ് രാജ്യത്തുനിന്ന് ഭക്ഷണം കൊണ്ടുപോകുന്നത്.

ആക്‌സിയം4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം വൈകീട്ട് 6.41 മുൻപാകും ഡ്രാഗൺ ബഹിരാകാശവാഹനത്തിന്റെ വിക്ഷേപണം. ആക്‌സിയം4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. കമാൻഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്‌സണടക്കം മൂന്നുപേർകൂടി ദൗത്യത്തിന്റെ ഭാഗമാണ്.

മാങ്ങകൊണ്ടുള്ള മധുരമുള്ള ഒരു പാനീയം, അരി, മൂങ് ദാൽ ഹൽവ എന്നീ ഭക്ഷണങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉന്മേഷം നൽകുന്ന മാമ്പഴപാനീയം മൈക്രോഗ്രാവിറ്റിയിൽ ഒരു സിപ്പർ ഉപയോഗിച്ചാണ് കുടിക്കുക, ഒട്ടിപ്പിടിക്കാത്ത പ്രകൃതമായതിനാൽ അരി കൊണ്ടുപോകുന്നത് വെല്ലുവിളിയായേക്കാം.

കൂടുതൽ മധുരമേറിയ മൂങ് ദാൽ ഹൽവ നന്നായി പാക്ക് ചെയ്താണ് ബഹിരാകാശനിലയത്തിലേക്ക് കൊണ്ടുപോകുന്നത്. വിഭവങ്ങളുടെ സുരക്ഷിതത്വം, പോഷകം, ഉപയോഗിക്കാനുള്ള സൗകര്യം എന്നിവ ബഹിരാകാശത്തെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കിയതും പാക്ക് ചെയ്തിരിക്കുന്നതും.

ആഗോള ബഹിരാകാശ പര്യവേഷണത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സാന്നിധ്യത്തിന്റെ പ്രതീകമാണ് ദൗത്യത്തിൽ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ യാത്ര.

Astronaut Shubhanshu Shukla to carry Indian resources on space mission; mission on June 10th

Share Email
LATEST
More Articles
Top