കാഠ്മണ്ഡു: ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠ നേപ്പാള്‍ എന്ന സംഘടനയ്ക്ക് അനധികൃതമായി ഭൂമി അനുവദിച്ച സംഭവത്തില്‍ നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി മാധവ്കുമാര്‍ നേപ്പാളിനെതിരേ അഴിമതിക്കേസ്. അഴിമതിവിരുദ്ധ ഏജന്‍സിയായ സിഐഎ എ (അധികാര ദുര്‍വിനിയോഗ അന്വേഷണ കമ്മീഷന്‍) ആണു കേസെടുത്തിരിക്കുന്നത്. കാഠ്മണ്ഡുവിലെ സ്‌പെഷല്‍ കോടതിയില്‍ വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 92 പേര്‍ പ്രതികളാണ്.
മാധവ് കുമാര്‍ പ്രധാനമന്ത്രിയായിരുന്ന 2009-2011 ലാണ് കേസിനാസ്പദമായ സംഭവം. ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠ നേപ്പാള്‍ എന്ന കമ്പനിക്ക് അയുര്‍വേദ മരുന്ന് ഉത്പാദന കേന്ദ്രവും ആശുപത്രിയും തുടങ്ങുന്നതിനായി നിയമപ്രകാരം അനുമതി ലഭിച്ചതില്‍ കൂടുതല്‍ വസ്തു വാങ്ങാന്‍ മാധവ് കുമാര്‍ കൂട്ടുനിന്നതായാണ് പരാതി. ഇത്തരത്തില്‍ ലഭിച്ച ചില വസ്തു പതഞ്ജലി മറിച്ചുവിറ്റതിലൂടെ സര്‍ക്കാരിനു വലിയ നഷ്ടമുണ്ടായെന്നും കേസില്‍ ആരോപിക്കുന്നു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മാധവ്കുമാര്‍ പ്രതികരിച്ചു. നിയമങ്ങള്‍ പാലിച്ചാണ് ഭൂമി വാങ്ങിയതെന്ന് പതഞ്ജലി ഇന്ത്യയും പറഞ്ഞു. മാധവ്കുമാര്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കുമെന്നും അ തിനുശേഷം വിചാരണ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി
Baba Ramdev illegally acquired land; Corruption case against former Nepal PM