തിരുവനന്തപുരം: രാജ്ഭവനുമായി ബന്ധപ്പെട്ട് വീണ്ടും ഭാരതാംബ ചിത്രവിവാദം. ആര്‍എസ്എസ് ചടങ്ങുകളില്‍ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുത്ത പരിപാടിയില്‍ ഉപയോഗിച്ചുവെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രാജ്ഭവനില്‍ നടന്ന ചടങ്ങ് ബഹിഷ്‌കരിച്ചു.
സ്‌കൗട്ട് ആന്‍ഡ് ഗൈഡന്‍സ് കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് ഭാരതാംബ ചിത്രം വീണ്ടും വിവാദമായത്. താന്‍ രാജ്ഭവനിലെ ചടങ്ങിലെത്തുമ്പോള്‍ വിവാദ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ച നടത്തുകയായിരുന്നുവെന്നും രാജ്ഭവന്‍ നല്കിയ കാര്യ പരിപാടിയില്‍ പുഷ്പാര്‍ച്ചന ഉണ്ടായിരുന്നിലെന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് അഹങ്കാരവും ധിക്കാരവുമാണെന്നു വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു.
കഴിഞ്ഞ ദിവസം കൃഷിവകുപ്പുമായി ബന്ധപ്പെട്ട ചടങ്ങിലും ഇതേ പോലെ ഭാരതാംബ ചിത്രം വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വിവാദത്തിന് തിരി കൊളുത്തിയത്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ സര്‍ക്കാരും രാജ്ഭവനും തമ്മിലുളള പോര് കടുക്കുമെന്നു വ്യക്തം.
Bharatamba picture controversy again