പ്രചാരണം അവസാന ലാപ്പില്‍; നിലമ്പൂരില്‍ ഇന്ന് കലാശക്കൊട്ട്  

പ്രചാരണം അവസാന ലാപ്പില്‍; നിലമ്പൂരില്‍ ഇന്ന് കലാശക്കൊട്ട്  

നിലമ്പൂര്‍: പെരുമഴയിലും ചോരാത്ത പ്രചാരണ ആവേശം. നിലമ്പൂര്‍ ഉപതിരഞ്ഞെടുിനുള്ള  പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ പ്രചാരണം കൊടുമ്പിരി കൊള്ളിച്ച് മുന്നണികള്‍. അവസാനവട്ട പ്രചാരണത്തിനായി സ്ഥാനാര്‍ഥികള്‍ പുലര്‍ച്ചെ തന്നെ സജീവമായി കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും ഇടതു സ്ഥാനാര്‍ഥി എം. സ്വരാജും തമ്മില്‍ നേര്‍ക്കുനേരുള്ള പോരാട്ടത്തിന്റെ സൂചനയാണ് മണ്ഡലത്തില്‍ ഏറ്റവും ഒടുവില്‍ ദൃശ്യമാകുന്നത്. പി.വി അന്‍വര്‍ എത്ര വോട്ട് പിടിക്കുമെന്നതാണ് ഇരുമുന്നണികളും ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്നത്. ബിജെപി ക്യാമ്പ് പ്രചാരണത്തില്‍ വേണ്ടത്ര ആവേശം കാണുന്നില്ല.
 ഇടതു സ്ഥാനാര്‍ഥി  എം സ്വരാജ് രാവിലെ എട്ടിന് വഴിക്കടവില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു. നിലമ്പൂര്‍ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടര്‍മാരെ നേരിട്ട് കാണും. തുടര്‍ന്ന് 12 ന് റോഡ് ഷോ ആരംഭിക്കും.  വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാര്‍ഥി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിട്ട് വോട്ടര്‍മാരെ കണ്ട് പിന്തുണ തേടും.യ
 പി വി അന്‍വര്‍ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകുന്നേരത്തോടെ നിലമ്പൂരില്‍ കേന്ദ്രീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കല്‍പ്പറ്റ നാരായണന്‍ പങ്കെടുക്കുന്നത്.

നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പോരാട്ടമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ പറയുന്നത്. വര്‍ഗീയത പറഞ്ഞാണ് സി പി എം വോട്ടു തേടുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തില്‍ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണെന്നും സതീശന്‍ പ്രതികരിച്ചു.

Campaign in final lap; Finale in Nilambur today
Share Email
LATEST
Top