ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യൻ നാവിക സേന, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യൻ നാവിക സേന, ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌ക്കറ്റ്: ഒമാൻ ഉൾക്കടലിൽ (ഗൾഫ് ഓഫ് ഒമാൻ) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം. ഇന്ത്യയിലെ കാണ്ട്‌ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്.

14 ഇന്ത്യക്കാരുൾപ്പെടെ ജീവനക്കാരായുള്ള എം ടി യി ചെങ് 6 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കിഴക്കൻ പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവു ആസ്ഥാനമായി പ്രവർത്തിക്കുന്ന കപ്പലാണ് എം ടി യി ചെങ് 6.

അപകടത്തിൽപ്പെട്ട കപ്പലിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് എന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് കപ്പിൽ അപകടം സംബന്ധിച്ച് ഇന്ത്യൻ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ഐഎൻഎസ് തബാർ സംഭവ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.

കപ്പലിന്റെ എഞ്ചിൻ റൂമിൽ തീ പടരുകയും വൈദ്യുതി തകരാർ ഉണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ നാവിക സേനയുടെ നേതൃത്വത്തിൽ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

ഐഎൻഎസ് തബാറിൽ നിന്നുള്ള അഗ്‌നിശമന സംഘവും കപ്പലിലെ ജീവനക്കാരും ചേർന്ന് നടത്തിയ ദൗത്യത്തിൽ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞതായി നാവിക സേന അറിയിച്ചു. നാവിക സേനയിലെ 13 അംഗ ദൗത്യ സംഘാംഗങ്ങളും കപ്പലിലെ അഞ്ച് ജീവനക്കാരും ചേർന്നാണ് തീപിടിത്തം നിയന്ത്രിക്കാനുള്ള ദൗത്യത്തിൽ പ്രവർത്തിക്കുന്നതെന്ന് നാവിക സേന ട്വിറ്ററിൽ അറിയിച്ചു.

Cargo ship catches fire in Gulf of Oman; Indian Navy launches rescue mission, rescues crew

Share Email
Top