ചരക്കു കപ്പലിലെ പൊട്ടിത്തെറി : നാലു ജീവനക്കാരെ കാണാനില്ല, അഞ്ചുപേര്‍ക്ക് പരിക്ക്

ചരക്കു കപ്പലിലെ പൊട്ടിത്തെറി : നാലു ജീവനക്കാരെ കാണാനില്ല, അഞ്ചുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കേരളാ തീരത്ത് കോഴിക്കോടിന് സമീപം കപ്പലില്‍ പൊട്ടിത്തെറിയും തുടര്‍ന്നുണ്ടായ തീപിടുത്തത്തിലും നാലു കപ്പല്‍ ജീവനക്കാരെ കാണാതായതായി സൂചന. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കപ്പല്‍ തീപിടിത്തത്തില്‍ ഔദ്യോഗീക സ്ഥിരീകരണവും വന്നു.

വാന്‍ഹായ് 503 എന്ന കപ്പല്‍ കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലിലാണ് അപകടത്തില്‍ പെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത് ബേപ്പൂരില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും അഴീക്കലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈലും അകലത്തിലാണ്.കപ്പലില്‍ നിന്നും 20 കണ്‍ടെയ്‌നറുകള്‍ കടലില്‍ വീണു. പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായി. 22 തൊഴിലാളികള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 18 പേര്‍ കടലില്‍ ചാടി. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്.

കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല.കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു . കപ്പലിലെ പലര്‍ക്കും പൊള്ളലേറ്റു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കുവാന്‍ ആവശ്യമായ തയാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചു.

കടലില്‍ വീണ കണ്ടെയിനറുകളില്‍ എന്തൊക്കെയാണുള്ളതെന്നതിലും വ്യക്തതയില്ല.കൊളംബോയില്‍ നിന്ന് എത്തിയ കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.

Cargo ship explosion: Four crew members missing, five injured

Share Email
LATEST
More Articles
Top