ഗാസാ പുനര്‍നിര്‍മാണത്തിന് ഫണ്ടില്ലെന്ന് റിപ്പോര്‍ട്ട്: റിപ്പോര്‍ട്ട് തള്ളി അമേരിക്ക

ഗാസാ പുനര്‍നിര്‍മാണത്തിന് ഫണ്ടില്ലെന്ന് റിപ്പോര്‍ട്ട്: റിപ്പോര്‍ട്ട് തള്ളി അമേരിക്ക

വാഷിംഗ്ടണ്‍: ഗാസാ പുനര്‍നിര്‍മാണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ സാമ്പത്തീക പ്രതിസ ന്ധിയിലെന്നു റിപ്പോര്‍ട്ട്. പുനര്‍നിര്‍മാണത്തിനായി വേണ്ട 17 ബില്യണ്‍ ഡോളറില്‍ വളരെക്കുറച്ചു ഭാഗം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഗാസാ പുനര്‍ നിര്‍മാണം സംബന്ധിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിട്ടുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു ബോര്‍ഡ് ഓഫ് പീസ് അറിയിച്ചു. ഗാസയുടെ പുനരുദ്ധാരണത്തിനായി പത്ത് രാജ്യങ്ങള്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്കിയെങ്കിലും നിലവില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് , മൊറോക്കോ, അമേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ പണം നല്‍കിയിട്ടുള്ളത്.
ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പ്രദേശങ്ങളില്‍ ട്രംപ് വാഗ്ദാനം ചെയ്ത തുക എത്താതിരിക്കുമ്പോള്‍ മേഖലയുടെ വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ലെന്നതും വസ്തുതയാണ്.

പശ്ചിമേഷ്യയിലെ ഇറാന്‍- അമേരിക്ക സംഘര്‍ഷം ഫണ്ട് സമാഹരണത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിലവിലെ കണക്കനുസരിച്ച് ഒരു ബില്യണ്‍ ഡോളറില്‍ താഴെ മാത്രമാണ് ബോര്‍ഡ് ഓഫ് പീസ് സംഘടനയുടെ കൈവശമുള്ളത്.

US rejects report that there is no funding for Gaza reconstruction

Share Email
LATEST excelnclexrn
Top