ബിജു മുണ്ടക്കല്‍
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ജൂണ്‍ 22 ഞായറാഴ്ച ഉച്ചക്ക് 12-ന് മൌണ്ട് പ്രോസ്‌പെക്ടറിലുള്ള സി എം എ ഓഫീസിന്റെ മുന്‍ വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്.

പിക്‌നിക് കോ ഓര്‍ഡിനേറ്റര്‍മാരായി മനോജ് അച്ചേട്ട് ,മാത്യു ജെയ്‌സണ്‍, വര്ഗീസ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു.ഈ പിക്നിക്കിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജെസ്സി റിന്‍സി, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, ട്രെഷറര്‍ മനോജ് അച്ചേട്ട് വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍ പുര, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, ജോയിന്റ് ട്രെഷറര്‍ സിബില്‍ ഫിലിപ്പ്, മാത്യു ജെയ്‌സണ്‍, വര്ഗീസ് തോമസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് അച്ചേട്ട് 224-522-2470
വര്‍ഗീസ് തോമസ് 847-9099-744
മാത്യു ജെയ്സണ്‍ 224-595-9912
Chicago Malayalee Association picnic on June 22nd