ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പോള്‍ ജെ കിം എത്തുന്നു

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പോള്‍ ജെ കിം എത്തുന്നു

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപെടുന്ന യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന് നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോള്‍ ജെ കിം നേതൃത്വം നല്‍കും.

ജൂണ്‍ 14 ശനിയാഴ്ച്ച വൈകുന്നേരം നാലുമണി മുതല്‍ ആറുമണിവരെ ഇടവകയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപെടുന്ന പരിപാടിയുടെ ഭാഗമായി സംഗീതവും നര്‍മ്മവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടോക്ക് ഷോയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നോര്‍ത്ത് അമേരിക്കയിലുടനീളം യാത്രചെയ്തു പരിപാടികള്‍ നടത്തിവരുന്ന പോള്‍ ജെ കിം, സോഷ്യല്‍ മീഡിയയില്‍ വളരെയധികം അനുയായികള്‍ ഉള്ള വ്യക്തികൂടിയാണ്.

കത്തോലിക്കാ വിശ്വാസത്തിന്റെ ആഴമേറിയ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് യുവതീ യുവാക്കളെ കത്തോലിക്കാ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനും യുവതീ യുവാക്കളുടെ സംശയങ്ങള്‍ക്ക്, അവര്‍ക്ക് മനസ്സിലാക്കുന്ന ഭാക്ഷയിലും രീതിയിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നതിനും ഏറെ കഴിവുള്ള വാഗ്മി എന്ന നിലക്ക്, കത്തോലിക്കാ സഭയിലെ പല സുപ്രധാന വേദികളിലും അദ്ദേഹത്തിന്റെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

സംഗീതവും നര്‍മ്മവും കൂട്ടികലര്‍ത്തികൊണ്ട് പരിപാടികള്‍ ആസ്വാദ്യകരമാക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ ശ്രദ്ധേയമാണ്. ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി, ഏറെ അറിയപ്പെടുന്ന പോള്‍ ജെ കിമ്മിന്റെ പരിപാടി സംഘടിപ്പിക്കുവാന്‍ ലഭിച്ച അവസരം ദൈവാനുഗ്രഹമായി കാണുന്നു എന്ന് വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു.

ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുവാന്‍ എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച് യുവതീ യുവാക്കളെയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍, ടീന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ മെജോ കുന്നശ്ശേരി, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, യൂത്ത് കൈക്കാരന്‍ നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Chicago St. Mary’s Knanaya Catholic church youth ministry programme

Share Email
Top