എന്ത് കഴിക്കുന്നു എന്നതിലല്ല, എങ്ങനെ ഉണ്ടാക്കുന്നുവെന്നതാണ് കാര്യം : കൊളെസ്ട്രോളിനു കാരണമാകുന്ന പാചകപ്പിഴവുകൾ എന്തെല്ലാം?

എന്ത് കഴിക്കുന്നു എന്നതിലല്ല, എങ്ങനെ ഉണ്ടാക്കുന്നുവെന്നതാണ് കാര്യം : കൊളെസ്ട്രോളിനു കാരണമാകുന്ന പാചകപ്പിഴവുകൾ എന്തെല്ലാം?

ഇന്ത്യ ഒരു ആരോഗ്യപരമായ ഔഷധശാലയെയെന്നോണം പ്രകൃതിദത്തസൗകര്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു നാടാണ്. മഞ്ഞൾ , വെളുത്തുള്ളി, ധാന്യങ്ങൾ, പരിപ്പുകൾ ഈ ചേരുവകൾ ഏലാം പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.എങ്കിലും, ഇന്ത്യയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ പോലെയുള്ള ജീവിതശൈലി രോഗങ്ങൾ, ദിനംപ്രതി വർധിച്ചുവരുന്നു .

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ആഴത്തിൽ ചിന്തിക്കപ്പെടേണ്ടതുമായ ഒരു ചോദ്യം ഉയരുന്നു:അങ്ങിനെയെങ്കിൽ എവിയെയാണ് തെറ്റുന്നത്?

നമ്മൾ എന്താണ് കഴിക്കുന്നത് എന്നതിലല്ല, എങ്ങനെ കഴിക്കുന്നുവെന്നതിലാണ് കാര്യം. ചകത്തിൽ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും, ആരോഗ്യം ക്ഷയിപ്പിക്കാനും അതിലുപരി കൊളസ്‌ട്രോളിന്റെ നില ഉയരാനും കാരണവുമാകുന്നു.

ഇന്ത്യൻ അടുക്കളയിൽ പതിവായി പാലിക്കുന്ന ചില ശീലങ്ങൾ , പാരമ്പര്യമായി കാത്തുപോരുന്ന ചില പാചകരീതി തെറ്റുകൾ നമ്മുടെ ആരോഗ്യത്തിൽ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ, ചേരുവകൾ മാത്രം പോരാ; അവയെ എങ്ങനെ ഉപയോഗിക്കുന്നു, എങ്ങനെ പാചകം ചെയ്യുന്നു, എത്ര അളവിൽ ഉപയോഗിക്കുന്നു തുടങ്ങിയവയാണ് ആരോഗ്യത്തിന്റെ യഥാർത്ഥ രഹസ്യം.അതായത് അമിതമായി വേവിക്കുക ,അധികമായ നെയ്യുപയോഗം, റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ, ഡീപ്പ് ഫ്രൈ ചെയ്യൽ, അളവില്ലാത്ത ഭക്ഷണോപഭോഗം എന്നിവയാണ് ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങൾ.

കൊളസ്ട്രോളും മറഞ്ഞിരിക്കുന്ന സൂചനകളും:

കൊളസ്ട്രോൾ എന്ന് പറയുന്നത് ദോഷകരമല്ല. അത് നമ്മുടെ കോശങ്ങളും ഹോർമോണുകളും നിർമ്മിക്കാൻ സഹായിക്കുന്ന മെഴുകുപോലെയുള്ള ഒരു ദ്രവ്യമാണ്.

കൊളസ്ട്രോൾ രക്തത്തിൽ രണ്ട് രൂപത്തിലാണ് സഞ്ചരിക്കുന്നത്:
LDL (Low-Density Lipoprotein)
HDL (High-Density Lipoprotein)

LDL നെ “മോശം കൊളസ്ട്രോൾ” എന്ന് വിളിക്കപ്പെടുന്നു, കാരണം ഇത് അർട്ടറി മതിലുകളിൽ കൊളസ്ട്രോൾ ഒട്ടി ഇരിക്കാൻ സഹായിക്കുന്നു .
HDL നെ “നല്ല കൊളസ്ട്രോൾ” എന്ന് പറയുന്നു, കാരണം ഇത് രക്തത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കംചെയ്യുന്നു.
ഹൃദ്രോഗത്തെക്കുറിച്ചുള്ള കൂടുതൽ സമഗ്രമായ ഒരു ചിത്രം ലഭിക്കാനായി,ഡോ. സിംഗ് നിർദ്ദേശിക്കുന്നത് നാല് സുപ്രധാന സൂചനകളെയാണ്:
-Non-HDL കൊളസ്ട്രോൾ
-അപൊലൈപ്പോപ്രോട്ടീൻ ബി (ApoB)
-ലൈപ്പോപ്രോട്ടീൻ(a) അഥവാ Lp(a) പ്രത്യേകിച്ച് യുവാക്കളിൽ ഹൃദയരോഗം ഉണ്ടാക്കുന്നു
LDL നോർമലായിരുന്നാലും ചിലർക്ക് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണം പലപ്പോഴും ഈ മറഞ്ഞിരിക്കുന്ന സൂചനകളാണ് എന്ന് പഠനം പറയുന്നു.

നല്ല ഭക്ഷണ ശീലങ്ങളും കൊളെസ്ട്രോളും :

ശരിയായ രീതിയിലുള്ള ഭക്ഷണ സമീപനത്തിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിലെ പരമ്പരാഗത അടുക്കള തന്നെ ഏറ്റവും ഉത്തമമായതിലൊന്നാണെന്ന് വ്യക്തമാകുന്നത്.
താഴെപറയുന്ന ഭക്ഷണങ്ങളുടെ ദിവസേനയുള്ള സമന്വിതമായ ഉപയോഗം കൊളെസ്ട്രോൾ കുറക്കാൻ സഹായിക്കുന്നു :

1.ഓട്‌സ്, ആപ്പിള്‍, ഫ്ലാക്‌സ്സീഡ്സ് മുതലായവയിൽ നിന്ന് ലഭിക്കുന്ന ദ്രാവ്യമായ ഫൈബർ (soluble fibre)
2.നട്ടുകളും വിത്തുകളും ഉൾപ്പെടെയുള്ളവയിൽ നിന്ന് ലഭിക്കുന്ന പ്ലാന്റ് സ്റ്റിറോളുകൾ (plant sterols)
3.വാൽനട്ട്, ഫ്ലാക്‌സ്സീഡ്സ്, മത്സ്യങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ഓമേഗാ-3 കൊഴുപ്പുകളുടെ ആസിഡുകൾ (Omega-3 fatty acids)
4.ഹൃദയാരോഗ്യത്തിന് സഹായകമായ ഘടകങ്ങൾ അടങ്ങിയ വെളുത്തുള്ളിയും ഗ്രീൻ ടീയും
5.മുഴംധാന്യങ്ങളും സോയ ഉൽപ്പന്നങ്ങളും, ലിപിഡ് നിലനിർമ്മാണത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്

ഇവയെല്ലാം ചേർന്നാൽ സ്വാഭാവികമായി LDL നിലവാരം 20–25% വരെ കുറയ്ക്കാൻ കഴിയും.

നമ്മുടെ പാചക രീതികളിൽത്തന്നെ ആണ് ഉത്തരം ഒളിച്ചിരിക്കുന്നത്. കൊഴുപ്പ് ഒഴിവാക്കുക എന്നത് അല്ല, മറിച്ചിട്ട് ബുദ്ധിപൂർവ്വമായ തിരഞ്ഞെടുക്കലുകളാണ് ചെയ്യേണ്ടത് അതായത് ഡീപ് ഫ്രൈ ചെയ്യുന്നതിന് പകരം ഗ്രില്ല് ചെയ്യുക, അളവ് നിയന്ത്രിക്കുക, എണ്ണ കുറച്ച് ഉപയോഗിക്കുക, റിഫൈൻ ചെയ്ത പഞ്ചസാരയും കാർബോകളും ഒഴിവാക്കുക എന്നതൊക്കെയാണ് കാര്യം.

cooking-mistakes-raising cholesterol

Share Email
LATEST
Top