പഹല്‍ഗാം ആക്രമണത്തില്‍ പാക്ക് പങ്ക് വിദേശസര്‍ക്കാരുകള്‍ അന്വേഷിച്ചോ?തരൂരിനു മുന്നില്‍ ചോദ്യശരങ്ങളുമായി മകന്‍ ഇഷാന്‍ തരൂര്‍

പഹല്‍ഗാം ആക്രമണത്തില്‍ പാക്ക് പങ്ക് വിദേശസര്‍ക്കാരുകള്‍ അന്വേഷിച്ചോ?തരൂരിനു മുന്നില്‍ ചോദ്യശരങ്ങളുമായി മകന്‍ ഇഷാന്‍ തരൂര്‍

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ നടത്തിയ പഹല്‍ഹാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിക്കൊണ്ട് ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം അമേരിക്കയിലെത്തിയപ്പോള്‍ ശശി തരൂരിനു മുന്നില്‍ ചോദ്യശരങ്ങളുമായി മകന്‍ ഇഷാന്‍ തരൂര്‍. മാധ്യമപ്രവര്‍ത്തകനായ ഇഷാന്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രതിനിധിയായാണ് ഇന്ത്യന്‍ സംഘത്തിനു മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഗ്ലോബല്‍ അഫയേഴ്‌സ്കോളമിസ്റ്റായ ഇഷാന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ പരിപാടിയില്‍ പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചോദ്യവുമായി രംഗത്തെത്തിയപ്പോള്‍ ‘ഇത് അനുവദിക്കരുത്, ചോദ്യം ഉന്നയിക്കുന്നത് എന്റെ മകനാണ്’ എന്ന് തമാശ രൂപേണെ തരൂര്‍ പറഞ്ഞു. ഇതോടെ സദസില്‍ ചിരി പടര്‍ന്നു. അച്ഛന്‍ അടുത്ത ദൗത്യത്തിനു തിരിക്കും മുന്‍പ് ഒന്നു കണ്ട് ഹായ് പറയാന്‍ വന്നതാണെന്നു തമാശ പറഞ്ഞുകൊണ്ടായിരുന്നു പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്കിന്റെ തെളിവുകള്‍ വിദേശസര്‍ക്കാരുകള്‍ അന്വേഷിച്ചോ എന്ന് ഇഷാന്‍ ചോദിച്ചത്. .സുവ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കില്ലെന്നു മറുപടി നല്‍കിയ തരൂര്‍, തെളിവുകള്‍ ആരും ചോദിച്ചില്ലെന്നും വ്യക്തമാക്കി.

Share Email
Top