കപ്പലിലെ തീ അണയ്ക്കാന്‍ കഠിന പരിശ്രമം: കപ്പലിനുള്ളില്‍ ആസിഡും ഗണ്‍ പൗഡറും ലിഥിയം ബാറ്ററികളും

കപ്പലിലെ തീ അണയ്ക്കാന്‍ കഠിന പരിശ്രമം: കപ്പലിനുള്ളില്‍ ആസിഡും ഗണ്‍ പൗഡറും ലിഥിയം ബാറ്ററികളും

കൊച്ചി: കേരളാ തീരത്ത് ബേപ്പൂരിനും അഴീക്കലിനും ഇടയില്‍ കത്തിയ ചരക്കു കപ്പലില്‍  വന്‍ അപകടസാധ്യയുള്ള രാസവസ്തുക്കള്‍. ഇന്നലെ തീപിടിച്ച കപ്പലിലെ തീ ഇതിവരെ പൂര്‍ണമായി കെടുത്താന്‍ കഴിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെയുംഇന്ത്യന്‍ നാവിക സേനയുടെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സിംഗപ്പൂര്‍ ഉടമസ്ഥതയിലുളള വാന്‍ഹായ് 503 എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്.


 കപ്പലിലെ 154 കണ്ടെയ്നറുകളില്‍ ആസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കള്‍ ഉള്‍പ്പെടുന്നു.  കോസ്റ്റ് ഗാര്‍ഡിന്റെ രസാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്.

ശ്രീലങ്കയില്‍ നിന്നു  മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ  കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ്  അഗ്‌നി ബാധ ഉണ്ടായത്.അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറു പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Efforts underway to extinguish ship fire: Acid, gunpowder and lithium batteries found inside ship

Share Email
Top