യൂറോപ്പിലെ പ്രതിരോധം പിൻവലിച്ച് അമേരിക്ക; ഇറാൻ യുദ്ധത്തിനായി മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റി

യൂറോപ്പിലെ പ്രതിരോധം പിൻവലിച്ച് അമേരിക്ക; ഇറാൻ യുദ്ധത്തിനായി മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റി

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യൂറോപ്പിൽ വിന്യസിച്ചിരുന്ന തങ്ങളുടെ പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് മാറ്റിയതായി റിപ്പോർട്ട്. യുഎസ് യൂറോപ്യൻ കമാൻഡ് മേധാവിയും യൂറോപ്പിലെ സുപ്രീം സഖ്യകക്ഷി കമാൻഡറുമായ ജനറൽ അലക്സ് ഗ്രിൻകെവിച്ച് വ്യാഴാഴ്ച സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഈ സുപ്രധാന വിവരം വെളിപ്പെടുത്തിയത്.

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനും ഇറാൻ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ വ്യോമ പ്രതിരോധ ശേഷി മിഡിൽ ഈസ്റ്റിലേക്ക് മാറ്റിയോ എന്ന സെനറ്റർ ആംഗസ് കിംഗിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു ജനറലിന്റെ മറുപടി.

യൂറോപ്പിലെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തിക്കൊണ്ട് മിഡിൽ ഈസ്റ്റിലെ യുദ്ധമുഖത്ത് കൂടുതൽ കരുത്ത് വർദ്ധിപ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. മേഖലയിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിന് അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്ന് പെന്റഗൺ വിലയിരുത്തുന്നു. എന്നാൽ, ഈ പിൻമാറ്റം യൂറോപ്പിലെ സുരക്ഷാ ക്രമീകരണങ്ങളെ എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കും.

Share Email
LATEST excelnclexrn
More Articles
Top