ചിക്കാഗോയിൽ നിന്ന് സമാഹരിച്ച നേപ്പാൾ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു

ചിക്കാഗോയിൽ നിന്ന് സമാഹരിച്ച നേപ്പാൾ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു
Share Email

കുര്യൻ ഫിലിപ്പ്

ചിക്കാഗോ: പ്രകൃതിദുരന്തം മൂലം തകർന്നടിഞ്ഞ നേപ്പാളിന്റെ  ഉൾപ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന തിന്റെ ഭാഗമായി ചിക്കാഗോയിൽ നിന്ന് സമാഹരിച്ച തുകയുടെ വിതരണം നടന്നു. നേപ്പാളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വേണ്ടി പാസ്റ്റർ ജിജു ഉമ്മൻ, ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ തിമോത്തി എബ്രഹാമിന് വേണ്ടി ഇവാ. ഡാനി കെവിൻ ജോൺസൺ എന്നിവർ സഹായങ്ങൾ ഏറ്റുവാങ്ങി എഫ് പി സി സി കൺവീനർ പാസ്റ്റർ സേവിയർ ജെയിംസ്, ടൈറ്റസ് മാത്യു, ഡോഅലക്സ് ടി കോശി എന്നിവർ സഹായങ്ങൾ വിതരണം ചെയ്തു. ചിക്കാഗോ പെന്തക്കോസ്റ്റൽ കമ്മ്യൂണിറ്റി (സിപിസി ) വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ധനസമാഹരണത്തിന് നേതൃത്വം നൽകിയത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കുര്യൻ ഫിലിപ്പ് നേതൃത്വം നൽകി.

അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും ഉൾപ്പെടുന്ന കിറ്റുകൾ നേപ്പാളിന്റെ ഉൾ ഭാഗങ്ങൾ സന്ദർശിച്ച്  വിതരണം ചെയ്ത സംഘടനയ്ക്ക് പ്രത്യേക സഹായങ്ങൾ നൽകി. ആതുര സേവനരംഗത്ത് കൈത്താങ്ങായ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top