ടെക്‌സസില്‍ പരീക്ഷണത്തിനിടെ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു

ടെക്‌സസില്‍ പരീക്ഷണത്തിനിടെ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു

ടെക്‌സസ്: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് സ്റ്റാര്‍ഷിപ്പ് ഫയര്‍ ടെസ്റ്റിനിടെ പൊട്ടിത്തെറിച്ചു. വന്‍ സ്ഫോടനത്തോടെയാണ് പത്താമത്തെ പരീക്ഷണ പറക്കലിന് തയ്യാറാക്കിയ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചത്. ജൂണ്‍ 18 ബുധനാഴ്ച രാത്രി ഏകദേശം 11 മണിയോടെജൂണ്‍ 18 ബുധനാഴ്ച രാത്രി ഏകദേശം 11 മണിയോടെ സ്‌പേസ്എക്‌സിന്റെ ടെക്സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ വച്ചാണ് സംഭവം.

എഞ്ചിന്‍ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് നടത്തുന്നതിനിടയിലാണ് ഷിപ്പ് 36 പൊട്ടിത്തെറിച്ചത്. സ്പേസ്എക്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എഞ്ചിന്റെ പ്രവര്‍ത്തനത്തിലുണ്ടായ അപാകതയാണ് അപകട കാരണം. പത്താമത്തെ ടെസ്റ്റിന് തയ്യാറെടുക്കുന്നതിനിടെ യായിരുന്നു സംഭവം. ലോഞ്ച് നടക്കുന്നതിന് മുമ്പ് നടത്തുന്ന പരിശോധനയാണ് സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ്.

സ്റ്റാര്‍ഷിപ്പിന്റെ എന്‍ജിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിച്ച് ലോഞ്ചിന് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി പരിശോധനകള്‍ നടത്തുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഇത്തരം ടെസ്റ്റുകള്‍ അതീവ ജാഗ്രതയോടെയാണ് നടത്താറുള്ളത്. ഇക്കാരണത്താല്‍ തന്നെ ആര്‍ക്കും പരിക്കുകളൊന്നുമില്ല. ഏതാണ്ട് രണ്ട് മണിക്കൂര്‍ നേരമെടുത്താണ് സ്‌പേസ്എക്‌സ് സ്റ്റാര്‍ഷിപ്പ് കത്തിയമര്‍ന്നത്. ഒമ്പതാമത്തെ പരീക്ഷണം മെയ് മാസത്തില്‍ നടന്നപ്പോള്‍ ആകാശത്തുവെച്ച് സ്‌പേസ്എക്‌സ് സ്റ്റാര്‍ഷിപ്പ് ആകാശത്തുവെച്ച് പൊട്ടിച്ചിതറിയിരുന്നു.

നടന്നത് വന്‍ സ്ഫോടനമായതിനാല്‍ തന്നെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായെന്നാണ് വിവരം. നാശനഷ്ടം വിലയിരുത്തുകയാണെന്നും സ്റ്റാര്‍ഷിപ്പിന്‍ന്റെ പറക്കല്‍ താല്‍കാലികമായി നിര്‍ത്തിവച്ചതായുമാണ് വിവരം. ഏറ്റവും കരുത്തുറ്റതും ഏറ്റവും ഭാരം വഹിക്കാന്‍ സാധിക്കുന്നതുമായ മെഗാ റോക്കറ്റാണ് ഇത്. സ്റ്റാര്‍ഷിപ്പ് വിജയം കണ്ടാല്‍ ബഹിരാകാശ യാത്രയില്‍ ഇത് വിപ്ലവം സൃഷ്ടിക്കും. മനുഷ്യരെയും ചരക്കുകളെയും ബഹിരാകാശത്തേക്ക് കൊണ്ടുപോവുന്നതിനുതകുന്ന പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് ഇത്.

Explosion rocks Elon Musk’s SpaceX in Texas

Share Email
LATEST
More Articles
Top