ഫൊക്കാന: സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തല്‍ പരിശീലന പദ്ധതിക്ക് തുടക്കം

ഫൊക്കാന: സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തല്‍ പരിശീലന പദ്ധതിക്ക് തുടക്കം

ശ്രീകുമാര്‍ ഉണ്ണിത്താന്‍

വൈക്കം: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയും മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തല്‍ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

വൈക്കം നഗരസഭയുടെ പതിമൂന്നാം വാര്‍ഡില്‍ തോട്ടുവക്കത്ത് പൂരക്കുളത്തില്‍ നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, രാധിക ശ്യാം, രാജശ്രീ വേണുഗോപാല്‍, ഫൊക്കാന കോഡിനേറ്റര്‍ സുനില്‍ പാറയ്ക്കല്‍, അന്താരാഷ്ട്ര നീന്തല്‍താരം എസ്.പി. മുരളീധരന്‍ ,സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ് ദിലീപ്കുമാര്‍, ഡോ. ആര്‍ പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തല്‍താരം എസ്.പി മുരളീധരന്‍ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

നഗരസഭയുടെ 26 വാര്‍ഡുകളില്‍നിന്നും കൗണ്‍സിലര്‍മാര്‍ മുഖേന രജിസ്റ്റര്‍ചെയ്ത 10 വയസ്സിന് മുകളിലുള്ള 100 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. നീന്തലില്‍ താത്പര്യമുള്ളവരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കുട്ടികളുടെ സ്വയരക്ഷ, പരരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ തരത്തിലുള്ള വിദ്യകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പരിശീലകരുള്‍പ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്.

ശരീരത്തിനു മുഴുവന്‍ ലഭിക്കുന്ന ഒരു വ്യായാമമാണ് നീന്തല്‍. നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായി ശ്വാസോച്ഛ്വാസം എങ്ങിനെ വേണമെന്നതും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനും വെള്ളം കൂടുതലായി കുടിക്കുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് വായിലൂടെ ശ്വാസമെടുത്തു മൂക്കിലൂടെ പുറത്തേക്കു വിടുകയും, പിന്നീടു കാല്‍ ഉപയോഗിച്ചു തുഴയാന്‍ പഠിപ്പിക്കും, പിന്നാലെ കൈ ഉപയോഗിക്കാന്‍ പഠിപ്പിക്കും. ഇങ്ങനെ ഘട്ടങ്ങള്‍ കടന്നാണു പരിശീലനം പൂര്‍ത്തിയാകുന്നത്.

സ്വിം കേരള സ്വിം എന്ന പരിപാടി പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ഫൊക്കാനയെ പ്രതിനിധികരിച്ചു ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍ ലീല മാരേട്ട് പങ്കെടുത്തു. നീന്തല്‍ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം പുഴയില്‍ ഇറങ്ങുമ്പോഴ് അപകടങ്ങള്‍ ഉണ്ടാകുന്നത് സര്‍വ്വ സാധാരണമാണ് കേരളത്തില്‍ അതിന് ആശ്വാസമായി കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം എന്ന് ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Fokana Swim kerala Swim 3rd edition starts at Vaikom

Share Email
LATEST
Top