പി.പി ചെറിയാന്‍
ഓസ്റ്റിന്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി ജോര്‍ജ് റിപ്പബ്ലിക്കായി മാറുകയാണെന്ന പ്രസ്താവനയില്‍, ”പാര്‍ട്ടിക്ക് അയാളെ ആവശ്യമില്ല…” എന്ന ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ച് ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടെക്‌സസ് സ്റ്റേറ്റ് ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്.
”ആരെങ്കിലും ഞങ്ങളുടെ പാര്‍ട്ടിയുടെ നല്ല പേര് ഉപയോഗിച്ച് അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ വെറുതെ നില്‍ക്കില്ല കെ.പി. ജോര്‍ജ് ഞങ്ങളുടെ നിലപാടുകളെ ഒരിക്കലും പിന്തുണച്ചിട്ടില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മാറ്റം വിശ്വസനീയമല്ല. കെ.പി ജോര്‍ജിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പങ്കില്ല…” എബ്രഹാം ജോര്‍ജ് വ്യക്തമാക്കി.
”കെ.പി. ജോര്‍ജ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെയും മൂല്യങ്ങളെയും സ്ഥിരമായി എതിര്‍ത്തിരുന്ന ഒരു ആജീവനാന്ത ഡെമോക്രാറ്റാണ്. ഇപ്പോള്‍ ഗുരുതരമായ പണമിടപാടുകളും മറ്റ് ദുരുപയോഗങ്ങളും ഉള്‍പ്പെടെയുള്ള കുറ്റാരോപണങ്ങള്‍ നേരിടുമ്പോള്‍ താന്‍ ഒരു റിപ്പബ്ലിക്കന്‍ ആണെന്ന് അവകാശപ്പെടുന്നു. ഇത് തത്ത്വങ്ങളുടെ പേരിലല്ല. സ്വയം ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രമാണ്. അദ്ദേഹത്തിന് ഒരിക്കലും ഒരു റിപ്പബ്ലിക്കന്‍ ആകാന്‍ കഴിയില്ല…” എബ്രഹാം ജോര്‍ജ് പറഞ്ഞു.
Fort Bend County Judge K.P George Attempted Party Switch