ഫ്രാങ്ക്ഫര്‍ട്ട് -ഹൈദരാബാദ് വിമാനം യാത്ര റദ്ദാക്കി തിരികെ പറന്നു

ഫ്രാങ്ക്ഫര്‍ട്ട് -ഹൈദരാബാദ് വിമാനം യാത്ര റദ്ദാക്കി തിരികെ പറന്നു

ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനം യാത്ര തുടങ്ങി അധികം വൈകാതെ തിരിച്ചിറക്കി. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം എല്‍എച്ച് 752 വിമാനമാണ് തിരിച്ചിറക്കിയത്. തിരിച്ചിറക്കാനുള്ള കാരണം വിമാനകമ്പനി അധികൃതര്‍ ആദ്യം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ചില യാത്രക്കാര്‍ക്ക് ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ലുഫ്താന്‍സ പിന്നീട് വ്യക്തമാക്കി.

ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങിയതായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് (എടിസി) വിവരം ലഭിക്കുകയായിരുന്നു. ഡ്രീംലൈനര്‍ വിമാനങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന നിരീക്ഷണങ്ങള്‍ക്കിടയിലാണ് ഈ സംഭവം. അഹമ്മദാബാദില്‍ 270-ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് ശേഷം, ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം ബോയിംഗ് 787 വിമാനങ്ങളില്‍ നിലവില്‍ സുരക്ഷാ പരിശോധനകള്‍ നടന്നുവരികയാണ്.

ഇന്നലെ ഞായറാഴ്ച കൊല്‍ക്കത്ത-ഹിന്‍ഡന്‍ റൂട്ടില്‍ സര്‍വീസ് മുടങ്ങിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കൊല്‍ക്കത്ത-ഹിന്‍ഡന്‍ വിമാനം സാങ്കേതിക തകരാര്‍ കാരണം വൈകിയാണ് സര്‍വീസ് നടത്തിയത്.

Frankftur-Hyderabad flight cancelled and turned back

Share Email
Top