ഇറാൻ്റെ തിരിച്ചടി: ന്യൂയോർക്കിലും വാഷിംഗ്ടണിലും അതീവ ജാഗ്രത, കൂടുതൽ സേനയെ വിന്യസിച്ചു

ഇറാൻ്റെ തിരിച്ചടി: ന്യൂയോർക്കിലും  വാഷിംഗ്ടണിലും അതീവ ജാഗ്രത, കൂടുതൽ സേനയെ വിന്യസിച്ചു

വാഷിംഗ്ടൺ: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ യു എസ് കൂടെ നേരിട്ട് ഇടപെട്ടതോടെ അമേരിക്കയിലും ആശങ്ക. ആക്രമണത്തിനു പിന്നാലെ അമേരിക്കൻ നഗരങ്ങളായ ന്യൂയോർക്കിലും തലസ്ഥാനമായ വാഷിംഗ്ടണിലും അതീവ ജാഗ്രതയെന്ന് റിപ്പോർട്ട്. ഈ നഗരങ്ങളിൽ അധിക സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഇരു നഗരങ്ങളിലും വിവിധ രാജ്യങ്ങളുടെ, പ്രത്യേകിച്ച്‌ ഇസ്രയേൽ നയതന്ത്ര കാര്യാലയങ്ങളുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

നാഷണൽ ടെററിസം അഡ്വൈസറി സിസ്റ്റം ഒരു ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയിലായിരിക്കണമെന്നും സൈബർ അറ്റാക്, അക്രമങ്ങൾ, ഇസ്രയേൽ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

ഇറാനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നമ്മുടെ പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമ നിർവഹണ ഏജൻസികളുമായി സജീവമായി ഏകോപിപ്പിക്കുന്നുണ്ടെന്നും ന്യൂയോർക്ക് മെട്രോപൊളിറ്റന് പൊലിസ് അറിയിച്ചു. ഇറാനിലെ ആക്രമണങ്ങളെത്തുടർന്ന് നഗരത്തിലെ പൊതു സുരക്ഷയ്ക്ക് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസും പറഞ്ഞു. യുഎസിനെ എതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ പല തവണ ആവർത്തികഴിഞ്ഞ സാഹചര്യത്തിൽ അമേരിക്കയിൽ മാത്രമല്ല ലോകം മുഴുനുമുള്ളയുഎസ് പൌരന്മാർ ജാഗ്രതയിലാണ്.

High Alert in US after Iran attack

Share Email
More Articles
Top