ഹിസ്ബുള്‍ ഭീകരകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രണം

ഹിസ്ബുള്‍ ഭീകരകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രണം

ബെയ്‌റൂട്ട്: ലബനോനില്‍ ഹിസ്ബുള്‍ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ലബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യാപകമായി ആകാശമാര്‍ഗം ആക്രമണം അഴിച്ചുവിട്ടത്. വ്യാഴാഴ്ച്ച രാത്രി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തത്തില്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ഉത്പാദനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു.

ഇറാന്റെ ധനസഹായത്തോടെയാണ് ഈ കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നു ഇസ്രയേല്‍ പരാതി പറഞ്ഞു. വ്യോമാക്രമണത്തിനു മുന്നോടിയായി ആക്രമണത്തിനു മുമ്പായി പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ വന്‍ തോതില്‍ ജനങ്ങള്‍ കൂട്ടതാതോടെ പാലായനം ചെയ്യാന്‍ ശ്രമിച്ചതും വന്‍ ആശങ്കയ്ക്ക് ഇടയാക്കി

isrel attack in hisbul camp

Share Email
LATEST
More Articles
Top