ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ജൂലൈ 3 മുതല്‍ 6 വരെ

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ജൂലൈ 3 മുതല്‍ 6 വരെ

നിബു വെള്ളവന്താനം

ഫ്‌ളോറിഡ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ രജത ജൂബിലി കണ്‍വന്‍ഷന്‍ ജൂലൈ മൂന്ന് മുതല്‍ ആറു വരെ ഒര്‍ലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയില്‍ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) വെച്ച് നടത്തപ്പെടും.

മൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് 6.30-ന് ആരംഭിക്കുന്ന പ്രഥമ യോഗത്തില്‍ പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം അധ്യക്ഷത വഹിക്കും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി ജോണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ തോംസണ്‍ കെ മാത്യു പ്രാരംഭ ദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഇവാഞ്ചലിസ്റ്റ് കെ.ബി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള റീജിയന്‍ ക്വയര്‍ ആത്മീയ ഗാന ശുശ്രൂഷകള്‍ക്ക് എല്ലാ ദിവസവും നേതൃത്വം വഹിക്കും.

4-ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കുന്ന സഹോദരി സമ്മേളനത്തില്‍ ലേഡീസ് മിനിസ്ട്രീസ് പ്രസിഡന്റ് സിസ്റ്റര്‍ ബീനാ മത്തായിയും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെടുന്ന യുവജന സമ്മേളനത്തില്‍ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റര്‍ സിബി എബ്രഹാമും അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച വെകിട്ട് 6 മുതല്‍ 6.30 വരെ ഗാന സദ്ധ്യ ഉണ്ടായിരിക്കും. തുടര്‍ന്ന് പാസ്റ്റര്‍ ഏബ്രഹാം തോമസ് അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തില്‍ അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ റവ.ഡേവിഡ് സ്റ്റുവേഡ് ജൂനിയര്‍ മുഖ്യ പ്രഭാഷണം നടത്തും.

5-ന് ശനിയാഴ്ച രാവിലെ 10 ന് രജത ജൂബിലി സമ്മേളനം നടത്തപ്പെടും. ഐപിസി രാജ്യാന്തര പ്രസിഡന്റ് റവ. ഡോ. വത്സന്‍ എബ്രഹാം മുഖ്യ അതിഥിയായി പങ്കെടുക്കും. സുവനീര്‍ പ്രകാശനവും അവാര്‍ഡ് ദാനവും ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ജൂബിലിയോട് അനുബന്ധിച്ച് നടത്തപ്പെടും. ശുശ്രൂഷകന്മാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, സ്റ്റേറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.

ശനിയാഴ്ച വൈകിട്ട് നടത്തപ്പെടുന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ കെ.ജെ കുര്യാക്കോസ് അധ്യക്ഷത വഹിക്കും. റവ.ഡേവിഡ് സ്റ്റുവേഡ് ജൂനിയര്‍ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 9 മുതല്‍ 12 വരെ നടത്തപ്പെടുന്ന സംയുക്ത സഭാ ആരാധനയ്ക്ക് പാസ്റ്റര്‍ ജേക്കബ് മാത്യു നേത്യത്വം വഹിക്കും. ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ഞായര്‍ രാവിലെ 9 മുതല്‍ 11 വരെ നടത്തപ്പെടുന്ന യുവജനങ്ങള്‍ക്കായുള്ള ഇംഗ്ലീഷ് ആരാധനക്കും പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പിനും പാസ്റ്റര്‍ ഫിനോയി ജോണ്‍സണ്‍ നേതൃത്വം നല്‍കും.

പാസ്റ്റര്‍ കെ.സി ജോണ്‍ പ്രസിഡന്റ്, പാസ്റ്റര്‍ എ.സി ഉമ്മന്‍ വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ റോയി വാകത്താനം സെക്രട്ടറി, ബ്രദര്‍ നിബു വെള്ളവന്താനം ജോയിന്റ് സെക്രട്ടറി, ബ്രദര്‍ എബ്രഹാം തോമസ് ട്രഷറര്‍, പാസ്റ്റര്‍ ജോയി ഏബ്രഹാം, ജിം ജോണ്‍ (കൗണ്‍സില്‍ അംഗങ്ങള്‍), രാജു പൊന്നോലില്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരാണ് സൗത്ത് ഈസ്റ്റ് റീജന്‍ ഭാരവാഹികള്‍.

IPC south region silver jubilee convention: June 3 to 6

Share Email
LATEST
More Articles
Top