ഇറാനെതിരേ പോരാട്ടത്തിന് അമേരിക്കയും?   ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് ചർച്ച നടത്തി

ഇറാനെതിരേ പോരാട്ടത്തിന് അമേരിക്കയും?   ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് ചർച്ച നടത്തി

വാഷിംഗ്ടൺ: ഇറാൻ – ഇസ്രയേൽ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിനു  സൈനീക പിന്തുണ നല്കാനുള്ള നീക്കം അമേരിക്ക നടത്തുന്നതായി സൂചന. 

 ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്ക പിന്തുണ നൽകാനാണ് ആലോചിക്കുന്നത്.   ഇത്  സംബന്ധിച്ച് അമേരിക്കൻ മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈറ്റ് ഹൗസ് വൈറ്റ് ഹൗസിൽ സുരക്ഷാ മേധാവികളുടെ  ഉന്നതല യോഗത്തിൽ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം ചർച്ച ചെയ്തതായാണ് അറിയുന്നത്. ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അമേരിക്ക സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാനായിരുന്നു യോഗം

ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നീക്കങ്ങളിൽ പങ്കാളികളാവാൻ   ട്രംപ് ആലോചിക്കുന്നുണ്ടെന്ന്  മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി  സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇറാനിൽ  ഭൂഗർഭ ആണവ സമ്പുഷ്ടീകരന കേന്ദ്രത്തിൽ  അമേരിക്ക സൈനീക  നീക്കം നടത്താൻ  സാധ്യതയുണ്ടെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. 

Is America also in the fight against Iran?

Share Email
Top