ഗ്രെറ്റ ‘ജൂതവിരുദ്ധ’, ഫ്രീഡം ഫ്ലോട്ടില സംഘം ‘ഹമാസിന്റെ പ്രചാരകർ’: ഗസക്ക് സഹായവുമായി പുറപ്പെട്ട പായ്‌ക്കപ്പൽ തടയാൻ ഇസ്രയേൽ

ഗ്രെറ്റ ‘ജൂതവിരുദ്ധ’, ഫ്രീഡം ഫ്ലോട്ടില സംഘം ‘ഹമാസിന്റെ പ്രചാരകർ’: ഗസക്ക് സഹായവുമായി പുറപ്പെട്ട പായ്‌ക്കപ്പൽ തടയാൻ ഇസ്രയേൽ

ജറുസലേം: ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയിൽ കടക്കുകയെന്ന ലക്ഷ്യത്തോടെ ഇറ്റലിയിൽനിന്ന്‌ പായ്‌ക്കപ്പലിൽ പുറപ്പെട്ട ഗ്രെറ്റ ത്യുൻബെയെയും സംഘത്തെയും തടയാൻ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തോട് നിർദേശിച്ചു. ത്യുൻബെയെ ‘ജൂതവിരുദ്ധ’യെന്നും അവരുൾപ്പെട്ട ഫ്രീഡം ഫ്ലോട്ടില സംഘത്തെ ‘ഹമാസിന്റെ പ്രചാരകരെ’ന്നും അദ്ദേഹം വിശേഷിപ്പിച്ചു.

മാഡ്‌ലീൻ എന്ന പായ്‌ക്കപ്പലിൽ ഗാസയ്ക്കുവേണ്ട അവശ്യവസ്തുക്കളുമായാണ് ജൂൺ ഒന്നിന് സംഘം പുറപ്പെട്ടത്. ശനിയാഴ്ച മാഡ്‌ലീൻ ഈജിപ്ഷ്യൻ കടലിലെത്തി. ഈ സാഹചര്യത്തിലാണ് അതു തടയാൻ കാറ്റ്സ് നിർദേശിച്ചത്. ഗാസയിലേക്കുള്ള കടൽമാർഗവും ഉപരോധിച്ചിരിക്കുകയാണ് ഇസ്രയേൽ. ഹമാസിന്റെ കൈയിലേക്ക് കടൽവഴി ആയുധമെത്താതിരിക്കാനാണിതെന്ന് ഇസ്രയേൽ പറയുന്നു. ഉപരോധം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കാറ്റ്സ് അറിയിച്ചു. ഫ്രീഡം ഫ്ലോട്ടിലയുടെ ഗാസയിലേക്കുള്ള ആദ്യകപ്പൽ മേയിൽ മാൾട്ട തീരത്തിനടുത്ത് ഡ്രോണാക്രമണത്തിനിരയായിരുന്നു.

ഗ്രെറ്റയെ കൂടാതെ കപ്പലില്‍ ഉള്ള മറ്റ് സന്നദ്ധപ്രവർത്തകർ ഇവരാണ്: റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍(ജര്‍മനി), ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ അവില (ബ്രസീല്‍), ഒമര്‍ ഫൈയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗറീറാസ് (ഫ്രാന്‍സ്), യാനിസ് (ഫ്രാന്‍സ്), സുയൈബ് ഒര്‍ദു (തുര്‍ക്കി), സെര്‍ജിയോ ടൊറിബിയോ (സ്‌പെയിന്‍), മാര്‍ക്കോ വാന്‍ റെന്നിസ് (നെതര്‍ലന്‍ഡ്), റെവ വിയാഡ് (ഫ്രാന്‍സ്). ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ട്.

Greta Thunberg is ‘anti-Semitic’, Freedom Flotilla group ‘Hamas propagandists’: Israel to stop aid ship heading to Gaza

Share Email
Top