ഇറാനു നേരെ ഇസ്രയേലിന്റെ കനത്ത ആക്രമണം: സംയുക്ത സൈനീക മേധാവി കൊല്ലപ്പെട്ടു

ഇറാനു നേരെ ഇസ്രയേലിന്റെ കനത്ത ആക്രമണം: സംയുക്ത സൈനീക മേധാവി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍ : ഇറാനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ രൂക്ഷ ആക്രമണത്തില്‍ ഇറാന് കനത്ത നഷ്ടം. ടെഹ്‌റാനില്‍ ഉഗ്രന്‍ സ്‌ഫോടനമാണ് നടത്തിയത്. വ്യാപകവ്യോമാക്രമണവും നടന്നു. വ്യോമാക്രമണത്തില്‍  ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടു.ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ 13  സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
 ഇസ്രയേല്‍ ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്കും വ്യോമാക്രമണം നടത്തി.
 ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ഇറാനിയന്‍ ചീഫ് ഓഫ് സ്റ്റാഫും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്നു ഇസ്രയേലി ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

2016 മുതല്‍ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ് മുഹമദ് ബാഗേരി. 1980ലാണ് ബാഗേരി സൈന്യത്തില്‍ ചേരുന്നത്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. 2022-23ല്‍ ഇറാനില്‍ നടന്ന ജനകീയ പ്രതിഷേധത്തിനിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബാഗേരിക്ക് യുഎസ്, കാനഡ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ ആക്രമണത്തെ അപലപിച്ച് സൗദഗി രംഗത്തെത്തി. സഹോദര രാഷ്ട്രങ്ങള്‍ തമ്മില്‍ ആക്രമങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു സൗദി കൂട്ടിച്ചേര്‍ത്തു.

Israel’s heavy attack on Iran


Share Email
Top