വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്റെ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് തകര്‍ത്തതെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് വാന്‍സ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന് അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്‍പ്പെടെ നശിച്ചതിനാല്‍ ആണവായുധങ്ങള്‍നിര്‍മിക്കാന്‍ ശേഷിയില്ലാതായി.
ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിനു തൊട്ടടുത്തെത്തിയിരുന്നു. ഇതാണ് നശിപ്പിച്ചതെന്നു വാന്‍സ് പറഞ്ഞു. ഇസ്രയേലും ഇറാനും സമ്പൂര്‍ണവെടിനിര്‍ത്തലിനു സമ്മതിച്ചുവെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വാന്‍സിന്റെപരാമര്‍ശം.
ആണവശേഷിപുനര്‍നിമിക്കുന്നതില്‍നിന്ന് ഇറാനെ തടയുമെന്നും വാന്‍സ് പറഞ്ഞു. ഇസ്രയേലിനു ഭീഷണിയായ ഇറാന്റെ മിസൈല്‍ ശേഷിയെയും നശിപ്പിച്ചു. ഇനി ഇറാന് സമാധാനത്തിന്റെ യഥാര്‍ഥ പാ പിന്തുടരാന്‍ ഇനി കഴിയുമെന്നും വാന്‍സ് പറഞ്ഞു.
J.D. Vance says US has destroyed Iran’s nuclear weapons capability