ജപ്പാന്റെ പ്രധാന റോക്കറ്റായ H-2A അവസാന ദൗത്യം പൂർത്തിയാക്കി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഭ്രമണപഥത്തിൽ

ജപ്പാന്റെ പ്രധാന റോക്കറ്റായ H-2A  അവസാന ദൗത്യം പൂർത്തിയാക്കി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഭ്രമണപഥത്തിൽ

ടോ​ക്യോ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ജ​പ്പാ​ൻ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ലെ ത​നേ​ഗാ​ഷി​മ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ഗോ​സാ​റ്റ് ജി.​ഡ​ബ്ല്യു ഉ​പ​ഗ്ര​ഹം വ​ഹി​ച്ചു​ള്ള എ​ച്ച്2​എ റോ​ക്ക​റ്റ് പ​റ​ന്നു​യ​ർ​ന്ന​ത്. 16 മി​നി​റ്റി​നു​ശേ​ഷം ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചു. 2001 മു​ത​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ളും പേ​ട​ക​ങ്ങ​ളും ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ജ​പ്പാ​ന്റെ പ്ര​ധാ​ന റോ​ക്ക​റ്റാ​യ എ​ച്ച്2​എ​യു​ടെ അ​മ്പ​താ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പ​റ​ക്ക​ലാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച​ത്തെ വി​ക്ഷേ​പ​ണം.

റോ​ക്ക​റ്റി​ന്റെ വൈ​ദ്യു​ത സം​വി​ധാ​ന​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ൾ കാ​ര​ണം നി​ര​വ​ധി ദി​വ​സ​ത്തെ കാ​ല​താ​മ​സ​ത്തി​നു ശേ​ഷ​മാ​ണ് ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണം ന​ട​ന്ന​ത്. ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഇ​നി എ​ച്ച്3 വി​ക്ഷേ​പ​ണ സേ​വ​ന​മാ​ണ് ജ​പ്പാ​ൻ ആ​ശ്ര​യി​ക്കു​ക​യെ​ന്ന് മി​ത് സു​ബി​ഷി ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സി​ലെ ബ​ഹി​രാ​കാ​ശ സം​വി​ധാ​ന വി​ഭാ​ഗ​ത്തി​ന്റെ സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​വാ​വോ ഇ​ഗ​രാ​ഷി പ​റ​ഞ്ഞു.

Share Email
Top