നിലമ്പൂര്‍ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് കെസി വേണുഗോപാല്‍; പ്രശംസയുമായി എപി അനില്‍കുമാര്‍

നിലമ്പൂര്‍ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് കെസി വേണുഗോപാല്‍; പ്രശംസയുമായി എപി അനില്‍കുമാര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായും രാഷ്ട്രീയപോരാക്കി മാറ്റിയത് കെ.സി വേണുഗോപാലെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍. സിപിഎമ്മിന്റെ മലപ്പുറം വിരുദ്ധ പരാമര്‍ശവും പെന്‍ഷന്‍ വിതരണം സംബന്ധിച്ച് കാര്യങ്ങളുമെല്ലാം സജീവ ചര്‍ച്ചയായത് കെ.സി വേണുഗോപാലിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ്. തെരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്തുവെന്നു ് എപി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂരിലേത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. താഴെ തട്ടിലുള്ളവരും നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് വലിയ വിജയത്തിന് കാരണമായത്. തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അവസാനഘട്ടം വരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നല്‍കിയ പിന്തുണ വലുതാണ്. അദ്ദേഹത്തിന്റെ വരവാണ് ഇതൊരു രാഷ്ട്രീയപോരാട്ടമാക്കി മാറ്റിയത്. പെന്‍ഷന്‍, മലപ്പുറം ജില്ലയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തുടങ്ങി അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങളാണ് സര്‍ക്കാരിനെതിരെയുള്ള ഒരുസാഹചര്യം ഉണ്ടാക്കിയത്.


പ്രിയങ്കയുടെ വരവും വിജയത്തിന് വഴിയൊരുക്കിയെന്നും അനില്‍കുമാര്‍ പറഞ്ഞു. നിലമ്പൂര്‍ വിജയം കെപിസിസിയുടെ പുതിയ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

KC Venugopal turned Nilambur into a political battle; AP Anilkumar praises him
Share Email
Top