അമേരിക്കയുടെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ തളളി ഇറാന്‍

അമേരിക്കയുടെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ തളളി ഇറാന്‍

ടെഹ്‌റാന്‍: അഞ്ചാഴ്ച്ചയായി ഇറാനുമായി തുടരുന്ന സംഘര്‍ഷത്തിനിടെ 48 മണിക്കൂര്‍ പശ്ചിമേഷ്യയില്‍ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ നിരസിച്ചു. തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കുണ്ടായ തെറ്റായ കണക്കുകൂട്ടലിനെ തുടര്‍ന്നു നേരിട്ട തിരിച്ചടികള്‍ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. മറ്റൊരു രാജ്യം വഴി ബുധനാഴ്ച ലഭിച്ച ഈ നിര്‍ദ്ദേശം ഇറാന്‍ തള്ളിക്കളഞ്ഞതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിലെ ബുബിയാന്‍ ദ്വീപിലെ അമേരിക്കന്‍ സൈനിക ഡിപ്പോയ്ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങള്‍ യുഎസ് ശക്തമാക്കിയത്. പകരം യുദ്ധക്കളത്തില്‍ ആക്രമണം തുടര്‍ന്നുകൊണ്ടാണ് ഇറാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പ്രസിഡന്റ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.

വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാന്‍.
Iran rejects US 48-hour ceasefire

Share Email
LATEST excelnclexrn
More Articles
Top