സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ; ദുബായ് ആശുപത്രിയിൽ ഐസിയുവിലെന്ന് അധികൃതർ, അമിത് ഷായുടെ ഇടപെടലെന്ന് ആരോപണം

സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ; ദുബായ് ആശുപത്രിയിൽ ഐസിയുവിലെന്ന് അധികൃതർ, അമിത് ഷായുടെ ഇടപെടലെന്ന് ആരോപണം

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് എംപി കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി മകൻ സംജോഗ് സുധാകരൻ രംഗത്തെത്തി. അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായി സംജോഗ് മാധ്യമങ്ങളോട് പറഞ്ഞു. ഐസിയുവിലേക്ക് മാറ്റിയ ശേഷം തന്നെയും മുറിയിലുള്ള അമ്മയെയും കാണാൻ അനുവദിച്ചിട്ടില്ലെന്നും, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സുധാകരന്റെ മരുമകൻ അജിത്ത് കുമാറും വ്യക്തമാക്കി.

നാളെ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മടങ്ങിയെത്താൻ പാർട്ടി സുധാകരന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ആശുപത്രിയിലെത്തിയ ബന്ധുക്കളെ അദ്ദേഹം ഐസിയുവിലാണെന്ന് അധികൃതർ അറിയിക്കുന്നത്. ഇന്നലെ രാത്രിവരെ ബന്ധുക്കൾ സുധാകരനെ കണ്ടിരുന്നതായും മകൻ പറയുന്നു.

അതേസമയം, സുധാകരനെ കാണാൻ ആശുപത്രിയിലെത്തിയ ഇൻകാസ് നേതാക്കൾക്കും ഡോക്ടർ അനുമതി നിഷേധിച്ചതായി ആരോപണമുണ്ട്. സുധാകരന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് ‘ബോസ്’ വിളിച്ചു പറഞ്ഞതായി ഡോക്ടർ അറിയിച്ചുവെന്നും, ആരാണ് ബോസ് എന്ന് ചോദിച്ചപ്പോൾ അമിത് ഷാ വിളിച്ചിരുന്നുവെന്ന് ഡോക്ടർ മറുപടി നൽകിയതായും ഇൻകാസ് നേതാക്കൾ പറഞ്ഞു. എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് പലയാളുകളും വിളിച്ചിരുന്നുവെന്ന് ഡോക്ടർ തിരുത്തിയതായും നേതാക്കൾ കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
Top