ഫോർട്ട് ഹൂഡ് വെടിവെപ്പ് പ്രതി നിദാൽ ഹസന്റെ വധശിക്ഷ സ്റ്റേ ചെയ്യാൻ അവസാനനിമിഷ നീക്കം

ഫോർട്ട് ഹൂഡ് വെടിവെപ്പ് പ്രതി നിദാൽ ഹസന്റെ വധശിക്ഷ സ്റ്റേ ചെയ്യാൻ അവസാനനിമിഷ നീക്കം

പി പി ചെറിയാൻ

ടെക്സസ് :2009-ലെ ഫോർട്ട് ഹൂഡ് വെടിവെപ്പിൽ 13 പേരെ കൊലപ്പെടുത്തിയ മുൻ യുഎസ് ആർമി മേജർ നിദാൽ ഹസൻ, ഡിസംബർ 3-ന് നിശ്ചയിച്ചിട്ടുള്ള വധശിക്ഷ നിർത്തിവെക്കണമെന്ന ആവശ്യവുമായി ഫെഡറൽ കോടതിയെ സമീപിച്ചു. കൻസാസിലെ ഫോർട്ട് ലീവൻവർത്ത് ജയിലിൽ കഴിയുന്ന ഇദ്ദേഹത്തെ ടെക്സാസിലെ ഫോർട്ട് ഹൂഡ് സൈനിക താവളത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെയും നിയമപോരാട്ടം നടക്കുന്നുണ്ട്.

ശിക്ഷാവിധി ചോദ്യം ചെയ്ത് ഹേബിയസ് കോർപ്പസ് നടപടികൾക്കായി സമയം തേടിയാണ് ഹസൻ വധശിക്ഷ സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ നീക്കം അടിസ്ഥാനരഹിതമാണെന്നാണ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ നിലപാട്.

കൻസാസിലെ ടൊപ്പേക്കയിൽ ഫെഡറൽ കോടതിയിൽ ഹർജിയിൽ വാദം കേൾക്കും.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ച ഫയറിംഗ് സ്ക്വാഡ് വഴിയുള്ള വധശിക്ഷ ഡിസംബർ 3 ഉച്ചയ്ക്ക് ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ആദ്യ സൈനിക ഫയറിംഗ് സ്ക്വാഡ് വധശിക്ഷയാണിത്.

Share Email
Top