സുധാകരനെ ഐസിയുവിൽ കയറി കണ്ട് മകൻ; സ്വന്തം റിസ്കിൽ നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റും, ഇന്ന് തന്നെ ഡൽഹിയിലെത്തിക്കാൻ ശ്രമം

സുധാകരനെ ഐസിയുവിൽ കയറി കണ്ട് മകൻ; സ്വന്തം റിസ്കിൽ നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റും, ഇന്ന് തന്നെ ഡൽഹിയിലെത്തിക്കാൻ ശ്രമം

ദുബായ്: ദുബായിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ മകൻ സംജോഗ് സുധാകരൻ നേരിൽ കണ്ടു. പിതാവിനെ കാണാൻ ആശുപത്രി അധികൃതർ അനുമതി നൽകിയതിനെ തുടർന്നാണ് സംജോഗ് ഐ.സി.യു.വിൽ പ്രവേശിച്ചത്. സുധാകരന് ഓർമ്മയുടെ പ്രശ്നമുണ്ടെന്നും നിലവിലെ ആശുപത്രിയിൽ നിന്ന് സ്വന്തം റിസ്കിൽ അദ്ദേഹത്തെ ആസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റുമെന്നും മകൻ വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെ തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്താൻ പാർട്ടി നിർദേശിച്ച പശ്ചാത്തലത്തിൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.

രാവിലെ മുതൽ സുധാകരനെ കാണാൻ ഭാര്യയും മകനും ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ അനുമതി നൽകിയിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായി സംജോഗ് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഡോക്ടർ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും മകൻ അറിയിച്ചു.

സുധാകരനെ കാണാൻ ഇൻകാസിന്റെ ചില നേതാക്കളും ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും അനുമതി നൽകാൻ ഡോക്ടർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. സുധാകരന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് ‘ബോസ്’ വിളിച്ചു പറഞ്ഞതായി ഡോക്ടർ അറിയിച്ചുവെന്നും, ആരാണ് ‘ബോസ്’ എന്ന് ചോദിച്ചപ്പോൾ അമിത് ഷാ വിളിച്ചിരുന്നെന്ന് ഡോക്ടർ പറഞ്ഞതായും ഇൻകാസ് നേതാക്കൾ പറഞ്ഞു. എന്തിനാണ് അമിത് ഷാ വിളിച്ചതെന്ന ചോദ്യത്തിന് പലയാളുകളും വിളിച്ചെന്ന് ഡോക്ടർ തിരുത്തിയതായും നേതാക്കൾ കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top