ന്യൂഡൽഹി: കേദാർനാഥിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ഹെലികോപ്ടറിലുണ്ടായ എല്ലാവരും മരണെപ്പെട്ടു. ധാമയിൽ നിന്ന് ഗുപ്തകാശിയിലേക്ക് സർവീസ് നടത്തിയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് രാവിലെ തകർന്നു വീണത്. വിമാന പൈലറ്റും ആറ് യാത്രക്കാരും മരിച്ചു. ഗൗരികുണ്ഡിലെ വനപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്.
ഹെലികോപ്ടർ പൈലറ്റ് രാജ്‌വീർ, യാത്രക്കാരായ വിക്രം റാവത്ത്, വിനോദ്, തൃഷ്‌തി സിംഗ്, രാജ്‌കുമാറ, ശ്രദ്ധ, 10 വയസ്സുകാരി രാശി എന്നിവരാണ് മരിച്ചത്.ഹെലികോപ്റ്റർ അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി.
helicopter accident kedarnath













