മലയാളം ഗ്ലോബല്‍ വോയ്‌സ്-കേരള സെന്റര്‍ 56 കാര്‍ഡ് ഗെയിംസ് 2025: ന്യൂയോര്‍ക്ക് ടീം വിജയികള്‍

മലയാളം ഗ്ലോബല്‍ വോയ്‌സ്-കേരള സെന്റര്‍ 56 കാര്‍ഡ് ഗെയിംസ് 2025: ന്യൂയോര്‍ക്ക് ടീം വിജയികള്‍

ന്യൂയോര്‍ക്ക്: മലയാളം ഗ്ലോബല്‍ വോയ്‌സും കേരള സെന്ററും സഹകരിച്ച് സംഘടിപ്പിച്ച കാര്‍ഡ് ഗെയിംസ് 56, 28 ടൂര്‍ണമെന്റ് മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷനും ഉദ്ഘാടനവും 2025 ജൂണ്‍ പതിനാലാം തീയതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പ്രഭാത ഭക്ഷണത്തോടെ കേരള സെന്ററില്‍ ആരംഭിച്ചു. അത്യധികം ആവേശ്വജ്ജലമായ മത്സരത്തില്‍ ഒന്നാം സ്ഥാനം ന്യുയോര്‍ക്ക് ടീമും, രണ്ടാം സ്ഥാനം ന്യൂജേഴ്‌സിയും, മൂന്നാം സ്ഥാനം വാഷിംഗ്ടണും, നാലാം സ്ഥാനം ഫിലഡെല്‍ഫിയായും നേടി. 56 കാര്‍ഡ് ഗെയിം വിജയിച്ച ടീമിനുള്ള എവര്‍ റോളിംഗ് ട്രോഫി എബ്രഹാം ഫിലിപ്പ് സി.പി.ഐ സ്‌പോണ്‍സര്‍ ചെയ്തു.

തുടര്‍ന്ന് കെ.എന്‍ പുഷ്പരാജന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തിയ 28 കാര്‍ഡ് ഗെയിംസിലും ന്യൂയോര്‍ക്കിലെ തന്നെ രണ്ട് ടീമുകളില്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സ്ഥാനവും, ലൂക്ക് പതിയിലിന്റെ ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. രാജ് ഓട്ടോ സെന്റര്‍ ഉടമ രാജേഷ് പുഷ്പരാജ് 28 കാര്‍ഡ് ഗെയിംസ് എവര്‍ റോളിംഗ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തു.

28 കാര്‍ഡ് ഗെയിം ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ തൊട്ടുള്ള കാര്യങ്ങളെല്ലാം കാര്യക്ഷമതയോടുകൂടി നടത്തിയ വാഷിംഗ്ടണില്‍ നിന്നുള്ള ഗോപകുമാര്‍, ബിനോയ് ശങ്കരാട്ട്, 56 കാര്‍ഡ് ഗെയിംസ് കൃത്യതയോടെ നിയന്ത്രിച്ച സാബു സ്‌കറിയ, 28 കാര്‍ഡ് ഗെയിംസ് നിയന്ത്രിച്ച ബിന്‍ജു ജോണ്‍, കാര്‍ഡ് ഗെയിംസുകളുടെ നടത്തിപ്പിന് നേതൃത്വം നല്‍കിയ ബോബി, മാത്യു ജോഷ്വാ, അലക്‌സ് എസ്തപ്പാന്‍, ജെയിംസ് പിറവം ഷാജിഎണ്ണശേരി, മാത്തുക്കുട്ടി ഈശോ, എന്നിവരെ സംഘാടകര്‍ അഭിനന്ദിച്ചു. കാര്‍ഡ് ഗെയിംസ് 56 അടുത്ത വര്‍ഷം ഏപ്രില്‍ 20 ശനിയാഴ്ച കേരള സെന്‍ട്രലില്‍വെച്ച് തന്നെ നടത്തുവാനും തീരുമാനിച്ചു.

Malayalam voice-Kerala centre card game, New York team wins

Share Email
LATEST
More Articles
Top