മലയാളി സൗണ്ട് എൻജിനീയർ കാനഡയിൽ കാറപകടത്തിൽ മരിച്ചു

മലയാളി സൗണ്ട് എൻജിനീയർ കാനഡയിൽ കാറപകടത്തിൽ മരിച്ചു
Share Email

കോഴഞ്ചേരി: സൗണ്ട് എൻജിനീയറും മാരാമൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ (42) കാനഡയിൽ കാറപകടത്തിൽ മരിച്ചു. കാലിഡോണിയ ഹാമിൽട്ടൺ ഹൈ വേയിലുണ്ടായ അപകടത്തിൽ  ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാപിതാക്കളായ അമയിൽ കൊന്നാത്ത് രഞ്ജിജോണിനും സ്വപ്നയ്ക്കും ഒപ്പം കുവൈത്തിലാണ് കപിൽ താമസിച്ചിരുന്നത്. തുടർന്ന് നാട്ടിലെത്തിയ അദ്ദേഹം സൗണ്ട് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം ബഹ്റൈനിലെ ആദ്യ എഫ്   എം റേഡിയോയിൽ ജോലിക്കു കയറി. ഒട്ടേറെ റേഡിയോ ജിംഗിളുകൾക്കും പരസ്യങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ന്യൂയോർക്ക് റേഡിയോ പുരസ്കാരവും ലഭിച്ചു. കഴിഞ്ഞ വർഷമാണ് കുടുംബസമേതം കാനഡയ്ക്ക് പോയത്.

സംസ്കാരം പിന്നീട്. ഭാര്യ: അമ്പിളി, മക്കൾ: ലൈറ, ലിയോറ

Share Email
Top